Latest News

കോഴിക്കോട് നഗരത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയത്തിനു സമീപത്തെ കടകളില്‍ തീപിടിത്തം. അര്‍ധരാത്രിയിലാണ് സംഭവം. മാങ്കാവ് സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള റെക്‌സിന്‍ ലാന്റ് കടയുടെ മൂന്നു മുറികളിലാണ് അഗ്നിബാധയുണ്ടായത്.[www.malabarflash.com]

ഇവിടെ സൂക്ഷിച്ച റെക്‌സിനും ഉന്നവും കത്തിനശിച്ചു. പത്തോളം ഫയര്‍ യൂനിറ്റുകളെത്തിയാണ് തീയണച്ചത്. വെള്ളിമാട്കുന്ന്, ബീച്ച്, മുക്കം, മീഞ്ചന്ത ഫയര്‍ യൂനിറ്റുകള്‍ തീയണയ്ക്കാന്‍ നേതൃത്വം നല്‍കി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടല്‍ കാരണം സമീപ പ്രദേശങ്ങളിലേക്കു തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. 

ഷീറ്റ് കൊണ്ട് നിര്‍മിച്ച മൂന്നു കടകളാണ് പൂര്‍ണമായും കത്തിനശിച്ചത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ തിയേറ്ററിലെ ഷോ നിര്‍ത്തി ആളുകളെ ഒഴിപ്പിച്ചു. അഗ്നിക്കിരയായ കടകള്‍ക്ക് സമീപത്തുള്ള കെമിക്കല്‍ കടയിലേക്കു തീ പടരും മുന്‍പേ അണച്ചത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. 

തൊട്ടടുത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയും പോലീസ് അവിടെനിന്നു മാറ്റി.

 ഗംഗാ തിയേറ്ററിലുള്ളവരാണ് തീ പടരുന്നത് ആദ്യം കണ്ടത്. പത്തുലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സംശയിക്കുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പോലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.