തേഞ്ഞിപ്പലം: മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ഭരണം എസ്എഫ്‌ഐ പിടിച്ചെടുത്തു. കെഎസ്‌യു–എംഎസ്എഫ് സഖ്യത്തെ (യുഡിഎസ്എഫ്) പിന്തള്ളിയാണ് എസ്എഫ്‌ഐയുടെ ജയം.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റും കൂര്‍ക്കഞ്ചേരി ജെപിഇ ട്രെയ്‌നിങ് കോളജ് വിദ്യാര്‍ഥിയുമായ വി.പി.ശരത് പ്രസാദാണു ചെയര്‍മാന്‍. പട്ടാമ്പി ഗവ. കോളജിലെ എ.എന്‍.നീരജ് ആണ് ജനറല്‍ സെക്രട്ടറി.
കാലിക്കറ്റും പിടിച്ചതോടെ കേരളത്തിലെ എല്ലാ സര്‍വകലാശാല യൂണിയനുകളും എസ്എഫ്‌ഐയ്ക്കു സ്വന്തമായതായി നേതൃത്വം അവകാശപ്പെട്ടു. അഞ്ചു ജനറല്‍ സീറ്റുകളും മൂന്നു ജില്ലാ നിര്‍വാഹക സമിതി സ്ഥാനങ്ങളും എസ്എഫ്‌ഐ നേടി. കോഴിക്കോട്, മലപ്പുറം ജില്ലാ നിര്‍വാഹക സമിതി സീറ്റുകളില്‍ എംഎസ്എഫ് ജയിച്ചു. കെഎസ്‌യുവിനു സീറ്റില്ല.
എസ്എഫ്‌ഐയുടെ മറ്റു വിജയികള്‍: എം.അജയ് ലാല്‍ (വൈ. ചെയര്‍ –മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കോഴിക്കോട്), ഇ.എം.സജിത (ലേഡി വൈ. ചെയര്‍– എംഇഎസ് വളാഞ്ചേരി), എ.എസ്.മുഹമ്മദ് ഷെറിന്‍ (ജോ. സെക്ര–ശ്രീകൃഷ്ണ, ഗുരുവായൂര്‍). നിര്‍വാഹക സമിതി അംഗങ്ങള്‍: പി.എച്ച്.ശ്യാം കാര്‍ത്തിക് (പാലക്കാട്–വിടിബി, മന്നംപറ്റ), സി.ആര്‍.ശ്രീകാന്ത് (തൃശൂര്‍–കെകെടിഎം, പുല്ലൂറ്റ് ), ജില്‍ജോ രാജു (വയനാട് – പഴശിരാജ, പുല്‍പള്ളി). എംഎസ്എഫ്: കെ.മുഹമ്മദ് ഇസ്മായില്‍ (മലപ്പുറം– ഇഎംഇഎ, കൊണ്ടോട്ടി), മുഹമ്മദ് സ്വാഹിബ് (കോഴിക്കോട്–ഫാറൂഖ് കോളജ്).
84 വോട്ടര്‍മാരില്‍ 371 പേരും വോട്ട് ചെയ്തു. ശരത് പ്രസാദിന് 212 വോട്ട് ലഭിച്ചു. യുഡിഎസ്എഫ് സ്ഥാനാര്‍ഥി പി.എസ്.സിറാജുദ്ദീന് 139 വോട്ടുകള്‍. സെക്രട്ടറി നീരജിന് 213 വോട്ടുണ്ട്. മുഹമ്മദ് സ്വാഹിബിന് 156 വോട്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment