Latest News

ബി.ജെ.പിയുടെ അക്രമങ്ങളെ ശക്തമായി നേരിടും-മുസ്ലിം ലീഗ്

കാസര്‍കോട്: നഗരസഭയില്‍ ബി.ജെ.പി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയര്‍പേഴ്സണ്‍ അടക്കമുള്ളവരെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.[www.malabarflash.com] 

ബി.ജെ.പിയുടെ അക്രമങ്ങളെ കൗണ്‍സിലിനകത്തും പുറത്തും ശക്തമായി നേരിടും. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ബി.ജെ.പി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വിലപോവാത്തപ്പോഴാണ് അക്രമങ്ങള്‍ നടത്തുന്നതെന്നും യോഗം ആരോപിച്ചു. 

നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, കൗണ്‍സിലര്‍ ഹമീദ് ബെദിര എന്നിവര്‍ക്കെതിരെയുണ്ടായ കയ്യേറ്റം അപലപനീയമാണ്. 

പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് ട്രഷറര്‍ ജില്ലാ എ. അബ്ദുല്‍റഹ്മാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള, നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, അഷറഫ് എടനീര്‍, സഹീര്‍ ആസിഫ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട് സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.