Latest News

ബ്രോഡ് ബാന്റ് കണക്ഷന്‍: കേബിള്‍ ടി വി സംരംഭകര്‍ക്ക് സര്‍ക്കാര്‍ തുല്ല്യ പരിഗണന നല്‍കണമെന്ന് സി ഒ എ

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ബ്രോഡ് ബാന്റ് കണക്ഷനുകള്‍ പരിഗണിക്കുമ്പോള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കൊപ്പം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എം.എസ്.ഒ ആയ കെ സി സി എല്ലിനെ കൂടി പരിഗണിക്കണമെന്ന് സി ഒ എ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.[www.malabarflash.com]
സംസ്ഥാനത്തെ സ്വയം തൊഴില്‍ സംരംഭകരായ ചെറുകിട ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ കേരള വിഷന്‍ കൂടുതല്‍ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വീടുകളില്‍ എത്തിച്ചുകൊണ്ട് കുറഞ്ഞ നിരക്കില്‍ അതിശയിപ്പിക്കുന്ന വേഗതയില്‍ പ്രവര്‍ത്തിക്കു ഇന്റര്‍നെറ്റാണ് കമ്പനി വിഭാവനം ചെയ്തിട്ടുള്ളത്.ആകര്‍ഷകമായ ഇന്റര്‍നെറ്റ് പ്ലാനിന് കേബിള്‍ വരിസംഖ്യ സൗജന്യമാക്കുന്ന പദ്ധതിയും ഉടന്‍ ആവിഷ്‌കരിക്കും.

കോസ്‌മോസ് ഹാളില്‍ ചേര്‍ന്ന 11 -ാമമത് ജില്ലാ കണ്‍വെന്‍ഷന്‍ സി ഒ എ സംസ്ഥാന സെക്രട്ടറി കെ .വി. രാജന്‍ ഉല്‍ഘാടനം ചെയ്തു.

വൈദ്യുതി തൂണ്‍ വാടക വിഷയത്തില്‍ ഓപ്പറേറ്റര്‍മാര്‍ നേരിടുന്ന വിഷമങ്ങള്‍ക്ക് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സതീഷ് കെ. പാക്കം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ അബൂബക്കര്‍ സിദ്ധിഖ്, ബിനു ശിവദാസ്, കെ. ഗോവിന്ദന്‍, കെ. സജീവ് കുമാര്‍, ശശികുമാര്‍, കെ. പ്രദീപ് കുമാര്‍, ടി.വി. മോഹനന്‍, ഷുക്കൂര്‍ കോളിക്കര, എം. ലോഹിതാക്ഷന്‍, എം.ആര്‍. അജയന്‍, രഘുനാഥ്, ശ്രീ നാരായണന്‍, പുരുഷോത്തം എം. നായ്ക്ക്, സിജു ചേടി റോഡ്, സജി ആന്റണി, വി.വി. മനോജ് കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു. 215 പ്രതിനിധികള്‍ പങ്കെടുത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.