കാസര്‍കോട്: കാസര്‍കോട് ഗവ: കോളേജ് യൂണിയനുമായി സഹകരിച്ച് കെ.എസ് അബ്ദുല്ല ഫൗണ്ടേഷന്‍ പഠനത്തില്‍ മികവ് കാണിക്കുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കോളേജ് യൂണിയന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് സ്‌കോളര്‍ഷിപ്പ് തുക യൂണിയന്‍ ചെയര്‍മാന്‍ ഉമ്മര്‍ ആദൂറിനെ ഏല്‍പ്പിച്ചു. കാസര്‍കോടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ മഹാനായ വ്യക്തിയാണ് കെ.എസ് അബ്ദുല്ലയെന്ന് അദ്ദേഹം പറഞ്ഞു. വേര്‍പ്പാടിന്റെ പത്ത് വര്‍ഷത്തിനു ശേഷവും കെ.എസിനെ ബഹുമാനത്തോടെ നാം ഓര്‍ക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ബാബുരാജ്, ഓ.എസ് പ്രസിഡന്റ് ടി.എ ഖാലിദ്, പി.ടി.എ വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, അഡ്വ: സി.എന്‍ ഇബ്രാഹിം, എസ്.എ.എം ബഷീര്‍, സി.എല്‍ ഹമീദ്, ഹാഷിം ചൂരി, ഡോ. വിനയന്‍, ഫിറോസ് ഷാഹ്, ബിലാല്‍, മുനവ്വര്‍ സയ്യിദ് മുതലായവര്‍ ആശംസ നേര്‍ന്നു. സിനിമ നടന്‍ നിയാസ് മുഖ്യാഥിതിയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment