Latest News

കാസര്‍കോട് നഗരസഭയിലേക്ക് 10ന് സിപിഐ എം മാര്‍ച്ച്

കാസര്‍കോട്: യുഡിഎഫ് ഭരിക്കുന്ന കാസര്‍കോട് നഗരസഭയിലെ അഴിമതിയില്‍ സമഗ്രാന്വേഷണം നടത്തി കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കാസര്‍കോട്, വിദ്യാനഗര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പത്തിന് രാവിലെ പത്തിന് നഗസഭയിലേക്ക് മാര്‍ച്ച് നടത്തും. [www.malabarflash.com]

60 കുടുംബങ്ങള്‍ക്ക് വീട് അറ്റക്കുറ്റ പണിക്ക് 25000 രൂപയുടെ സഹായം അനുവദിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നതായി കണ്ടത്തിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തകാര്‍ക്ക് സഹായം നല്‍കുകയായിരുന്നു യുഡിഎഫ് ഭരണസമിതി. ഇതില്‍ അര്‍ഹതപ്പെട്ടവരില്‍ പലരും പിന്തള്ളപ്പെട്ടു. സഹായം നല്‍കിയവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും ആക്ഷേപമുണ്ട്. 

മതിയായ സൗകര്യമൊരുക്കാതെയാണ് കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് പണിതത്. ഇതിലും അഴിമതിയുണ്ട്. നഗരത്തിലെ സ്വകാര്യ കെട്ടിട നിര്‍മാണത്തിലും അഴിമതിയുണ്ട്. പാര്‍ക്കിങ്ങിനും മറ്റും സൗകര്യമില്ലാത്ത അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കി കൊടിയ അഴിമതിയാണ് ഭരണക്കാര്‍ നടത്തുന്നത്. റോഡ് നിര്‍മാണത്തിലും അറ്റകുറ്റ പണിയിലും അഴിമതി നടത്തുന്നു. 

ചെന്നിക്കരയില്‍ 55 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച വാതക ശ്മശാനം തുറന്നു കൊടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയങ്ങള്‍ ഉന്നയിച്ച് നടക്കുന്ന മാര്‍ച്ച് വിജയിപ്പിക്കണമെന്ന് ലോക്കല്‍ കമ്മിറികള്‍ അഭ്യര്‍ഥിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.