പൂച്ചക്കാട്: ഉത്സവത്തിന് ആവശ്യമായ അന്നദാനത്തിന് പച്ചക്കറി കൃഷി ഒരുക്കി പൂച്ചക്കാട് ചെറക്കാല്‍ മുത്തപ്പന്‍ പൊടിക്കളം ക്ഷേത്രത്തിലെ മാതൃസമിതി.[www.malabarflash.com]
ഏപ്രില്‍ 22 മുതല്‍ 24 വരെ നടക്കുന്ന തിരുവപ്പന മഹോത്സവത്തിനെത്തുന്നവര്‍ക്കായി നല്‍കുന്ന അന്നദാനത്തിനായാണ് മാതൃസമിതിയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയിറക്കുന്നത്. കൃഷിയെടുക്കാതെ തരിശായി കിടന്ന തൊട്ടി വായക്കോടന്‍ വയലിലെ ഒന്നരയേക്കറോളം വയലിലാണ് വെണ്ടയും, പയറും, വെള്ളരിയും തുടങ്ങി വിവിധ പച്ചക്കറി വിത്തുകള്‍ പാകിയത്.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. മാതൃസമിതി ചെയര്‍പേഴ്‌സണ്‍ പി.കെ.മാധവി അദ്ധ്യക്ഷത വഹിച്ചു. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി.കുഞ്ഞിരാമന്‍, അസുറാബി റാഷിദ്, പഞ്ചായത്ത് മെമ്പര്‍മാരായ സുന്ദരന്‍ കുറിച്ചിക്കുന്ന്, ഫാത്തിമ മൂസ, ആര്‍.ബാലന്‍, പി.കെ.പവിത്രന്‍, കെ.മോഹനന്‍, പി.രാജന്‍, രാമകൃഷ്ണന്‍, രവീന്ദ്രന്‍ മാങ്ങാട് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ വിശാല കോരന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment