Latest News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..., സെല്‍ഫി ഇനി സ്‌റ്റേഷനു പുറത്ത് അല്ലെങ്കില്‍ പിഴയും തടവും


ഷൊര്‍ണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി സെല്‍ഫിക്ക് വിലക്ക്. വിലക്ക് മറികടന്ന് സെല്‍ഫി എടുക്കുന്നവര്‍ക്കായി പോലീസ് വക പിഴയും തടവും തേടിയെത്തും. [www.malabarflash.com]

ട്രെയിനുകളുടെ മുകളില്‍ നിന്നുള്ള സെല്‍ഫിയാണ് കര്‍ശനമായി വിലക്കിയിരിക്കുന്നത്. ട്രെയിനിന്റെ മുകള്‍ ഭാഗം, ചവിട്ടുപടി, എന്‍ജിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രയും റെയില്‍വേ പോലീസ് വിലക്കി. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ ആക്ട് പ്രകാരം കേസെടുക്കും. സുരക്ഷിത കേന്ദ്രങ്ങളില്‍ സെല്‍ഫിക്ക് ഈ വിലക്ക് ബാധകമല്ല. എന്നാല്‍ സുരക്ഷിത കേന്ദ്രങ്ങളുടെ ലിസ്റ്റ് ഇതുവരെ റെയില്‍വേ പുറത്തുവിട്ടിട്ടില്ല.

ട്രെയിനുകളുടെ മുകളില്‍ നിന്നുള്ള സെല്‍ഫി യുവാക്കള്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് ഈ വിലക്ക്. ഇത്തരം സെല്‍ഫികള്‍ നിരവധി ജീവനുകളും കവര്‍ന്നിരുന്നു. സെല്‍ഫി പ്രേമികളുടെ സുരക്ഷയാണ് ഈ വിലക്കിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

നിലവില്‍ ചെന്നൈ നഗരത്തില്‍ മാത്രം ബാധകമായിരുന്ന നിയമമമാണ് റെയില്‍വേ എല്ലാ സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.