ദുബൈ: ദുബൈ കെ.എം.സി.സി സലാഹുദ്ദീന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ കാസര്‍കോട് ജില്ല ചാമ്പ്യന്മാരയി. കോഴിക്കോട് ജില്ലയാണ് റണ്ണര്‍ അപ്പായത്.[www.malabarflash.com]
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, കൊല്ലം, വയനാട് തുടങ്ങിയ ജില്ലകള്‍ തമ്മില്‍ നടന്ന വീറും വാശിയും നിറഞ്ഞ മത്സരം കാണികള്‍ക്ക് ഏറെ ആവേശം നല്‍കി.
ദേശീയ സംസ്ഥാന ജില്ലാ താരങ്ങള്‍ അണിനിരന്ന ഓരോ മത്സരവും ഒന്നിനൊന്നു മെച്ചപെട്ടതായിരുന്നു. എ.കെ അബ്ദുറഹിമാന്‍ (ഡൗണ്‍ ടൗണ്‍ കഫെ), നൗഷാദ് തീമ ഗ്രൂപ്പ്, ശിവകുമാര്‍, ബാബു പീതാംബരന്‍ (ഒണ്‍ലി ഫ്രഷ്), പ്രജാവതി (വിഷന്‍ സേഫ്റ്റി), മഷ്ഹൂദ് ലത്തീഫ് (ലിപ്‌സ് ഗ്രൂപ്പ്), ഷൈജല്‍ വയനാട്(സംസം ഗ്രൂപ്പ്), മുഹമ്മദലി (തംബസ്) എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.

ബെസ്റ്റ് സ്‌ട്രൈക്കറായി കോഴിക്കോട് ജില്ലയിലെ അനൂപ് ഡിക്കൊസ്റ്റ, ബെസ്റ്റ് സെറ്ററായി കാസര്‍കോട് ജില്ലയുടെ അശാംഅലിയും ബെസ്റ്റ് ഓള്‍ റൗണ്ടറായി ഷിനാസ് എന്നിവരെയും തെരഞ്ഞെടുത്തു.
എ.കെ ഫൈസല്‍ (കോസ്‌മോസ് സ്‌പോര്‍ട്‌സ്) വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. സംസഥാന ഭാരവാഹികളായ അഡ്വ:സാജിദ് അബൂബക്കര്‍, ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.കെ ഇബ്രാഹിം, എം.എ.മുഹമ്മദ് കുഞ്ഞി, ആര്‍.ഷുക്കൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment