Latest News

കുളങ്ങളുടെ നാട്ടില്‍ ചായക്കൂട്ടുകള്‍ തീര്‍ത്ത് കുട്ടികള്‍

പുല്ലൂര്‍: പുല്ലൂര്‍ ഗ്രാമത്തിന്റെ കാര്‍ഷിക സമൃദ്ധി വിളിച്ചോതുന്ന കുളക്കടവില്‍ ചിത്രകലാ വിദ്യാര്‍ത്ഥികള്‍ ഛായക്കൂട്ടുകള്‍ തീര്‍ത്തപ്പോള്‍ കുട്ടികള്‍ക്ക് അത് ജലപാഠമായി മാറി.[www.malabarflash.com]

പുല്ലൂര്‍ ദര്‍പ്പണം കലാകേന്ദ്രത്തില്‍ നടക്കുന്ന കേരള ലളിതകലാ അക്കാദമിയുടെ ചിത്രശില്‍പ്പശാലയോടനുബന്ധിച്ചാണ് പ്രകൃതി രമണീയമായ പുല്ലൂര്‍ മഹാവിഷ്ണു ക്ഷേത്ര കുളക്കടവില്‍ ഒത്തുചേര്‍ന്ന് കുട്ടികള്‍ കാന്‍വാസില്‍ വര്‍ണ്ണചിത്രങ്ങള്‍ തീര്‍ത്തത്. 

പുല്ലൂര്‍ ഗ്രാമത്തില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കുളിക്കാനും, കര്‍ഷിക ആവശ്യങ്ങള്‍ക്കുമായി സമൃദ്ധമായ വെള്ളം കെട്ടിനില്‍ക്കുന്ന വലിയ 6 കുളങ്ങളാണ് സ്ഥിതിചെയ്യുന്നത്. നാട്ടിലെ ജലസമൃദ്ധി നിലനിര്‍ത്തുന്നത് ഇത്തരം കുളങ്ങളാണെന്ന തിരിച്ചറിവ് ചിത്രകലാ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കലാസൃഷ്ടിക്കുള്ള അന്തരീക്ഷമുണ്ടാക്കി. ഈ പ്രകൃതിചിത്ര പാഠത്തിലൂടെ ചിത്രകലാ വിദ്യാര്‍ത്ഥികളില്‍ കലാസൃഷ്ടിക്കൊപ്പം ജലസംരക്ഷണത്തിന്റെ ആവശ്യകത കൂടി ഉള്‍ക്കൊള്ളാനായി.

ചിത്രകലാ ക്യാമ്പില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നാല്‍പത് ചിത്രകലാ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. പ്രമുഖ ചിത്രകാരന്‍മാരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ ആണ് ശില്‍പശാല കോ-ഓര്‍ഡിനേറ്റര്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.