പാലക്കാട്: മോട്ടോര്‍വാഹന വ്യവസായരംഗത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രൈബ്യൂണലും നടപ്പിലാക്കുന്ന അപ്രായോഗിക നിയമങ്ങള്‍ക്കെതിരെ ഫെബ്രുവരി ഏഴിനു സംസ്ഥാനത്തു ചരക്കു വാഹന പണിമുടക്ക്. തുടര്‍ച്ചയായ പ്രക്ഷോഭ പരിപാടികള്‍ക്കു മുന്നോടിയായാണ് ഈ സൂചനാ പണിമുടക്കെന്ന് സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, വിവിധ ഫീസുകള്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച ഉത്തരവ് റദ്ദാക്കുക, ചരക്കു വാഹനങ്ങള്‍ക്കും കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ വാടക നിശ്ചയിക്കുക, വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്‌പോസ്റ്റുകളില്‍ അടിസ്ഥാന സൗകര്യം നടപ്പാക്കുക, സംസ്ഥാനത്തെ സേവന നികുതി പിന്‍വലിക്കുക, വാഹന റജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ജോണ്‍, ജനറല്‍ സെക്രട്ടറി എം. നന്ദജകുമാര്‍ എന്നിവര്‍ പറഞ്ഞു.
No comments:
Post a Comment