ടൊറന്റോ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിലക്കിയ അഭയാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. [www.malabarflash.com]
ട്വിറ്ററിലൂടെയാണ് അഭയാര്‍ഥികള്‍ക്ക് സഹായത്തിന്റെ കരം നീട്ടിക്കൊണ്ടുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ രംഗപ്രവേശം. ആഭ്യന്തര കലഹം, ഭീകരവാദം, യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങളാല്‍ മാതൃരാജ്യത്തുനിന്ന് പലായനം ചെയ്യുന്നവര്‍ക്ക്, അവര്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും, കാനഡയിലേക്ക് സ്വാഗതം. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി ട്രൂഡോ ട്വീറ്റ് ചെയ്തു. 2015ല്‍ സിറിയില്‍നിന്നെത്തിയ അഭയാര്‍ഥികളെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്ന സ്വന്തം ചിത്രവും അഭയാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള ട്വീറ്റിനൊപ്പം ട്രൂഡോ നല്‍കിയിട്ടുണ്ട്. ട്രൂഡോ അധികാരത്തിലെത്തിയശേഷം 39,000ല്‍ അധികം അഭയാര്‍ഥികള്‍ കാനഡയിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്.
കാനഡയുടെ കുടിയേറ്റ, അഭയാര്‍ഥി നയങ്ങള്‍ വിജയകരമായിത്തീര്‍ന്നത് എങ്ങനെയെന്ന കാര്യം യുഎസ് പ്രസിഡന്റുമായുള്ള അടുത്ത കൂടിക്കാഴ്ചയില്‍ ജസ്റ്റിന്‍ ട്രൂഡോ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തിന്റെ വക്താവ് കെയ്റ്റ് പര്‍ചെയ്‌സ് അറിയിച്ചു. ട്രൂഡോ അടുത്തുതന്നെ യുഎസ് സന്ദര്‍ശിക്കുമെന്നാണ് സൂചന. അതേസമയം, യുഎസുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് കാനഡ തയാറാകാനും സാധ്യതയില്ല. കാനഡയുടെ വരുമാനത്തില്‍ നിര്‍ണായകമായ കയറ്റുമതിയില്‍ 75 ശതമാനവും യുഎസിലേക്കാണ്. അതുകൊണ്ടുതന്നെ മെക്‌സിക്കോയെപ്പോലെ ട്രംപിന്റെ 'ഇര'യാവാന്‍ അവര്‍ക്കു താല്‍പര്യവുമുണ്ടാകില്ല.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment