Latest News

മോദി ഇന്ത്യയുടെ യശസ്സ് നശിപ്പിക്കുന്നു: ഹക്കീം കുന്നില്‍

കാഞ്ഞങ്ങാട്: 1000-500 രൂപ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ രാജ്യത്തെ കള്ളപ്പണം തടയാനാണ് ഇത്തരം നടപടികളെന്നും കേവലം. 50 ദിവസംകൊണ്ട് രാജ്യത്തെ കള്ളപ്പണം തടയാന്‍ കഴിയുമെന്നും വീമ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ അപഹാസ്യനായിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com]

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രാജ്യത്തുണ്ടാക്കിയ യശ്ശസ്സ് നരേന്ദ്രമോഡിയും കൂട്ടരും തകര്‍ത്തിരിക്കുകയാണെന്നും, ഭാരതം ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇകഴ്ത്തപ്പെട്ടിരിക്കുകയാണെന്നും ഹക്കീം കുന്നില്‍ പറഞ്ഞു.

എഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സ്‌റ്റേറ്റ് ബാങ്കിന്റെ മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് പി.ജി.ദേവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐഎന്‍ടിയുസി നേതാക്കളായ അഡ്വ.എം.സി.ജോസ്, പി.കെ.ഫൈസല്‍, കെ.എന്‍.ശശി, കെ.എന്‍.സുരേന്ദ്രന്‍നായര്‍, ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്‍, ഒ.കെ.നാരായണി, എം.വി.വിജയന്‍, കെ.വി.രാഘവന്‍, കെ.എം.ശ്രീധരന്‍, ടി.വി.കുഞ്ഞിരാമന്‍, ഷാഹുല്‍ ഹമീദ്, രമേശന്‍ കരുവാച്ചേരി, സി.ഒ.സജി, തോമസ് സെബാസ്റ്റിയന്‍, വി.വി.ചന്ദ്രന്‍, മുഹമ്മദ് സിക്കന്തടി, ഷീജ റോബര്‍ട്ട്, കെ.സിന്ധു, ബി.സി.കുമാരന്‍, സി.വി.ഭാവനന്‍, എ.ഭുവനേന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. വി.കെ.കുഞ്ഞിരാമന്‍, പി.സി.തോമസ്സ്, ടി.ചന്ദ്രശേഖരന്‍, മുഹമ്മദ് ജര്‍മ്മന്‍, സുനീത്കുമാര്‍ മാസ്റ്റര്‍,യോഗനാഥ് ഷെട്ടി, മിനി മാത്യു, വി.വി.സുനിത, പി.ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.