തൃക്കരിപ്പൂർ: നാടിന്റെ സാംസ്കാരികവും സാമൂഹികവും കായികവുമായ പൈതൃകവും ഉന്നതിയും ഉയർത്തിക്കാട്ടി നാനാവിഭാഗം ജനങ്ങളും അണിനിരന്ന പൊലിമയേറിയ ഘോഷയാത്രയോടെ തൃക്കരിപ്പൂരിൽ അൻപത്തേഴാമത് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അരങ്ങുണർന്നു. [www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കൗമാരകലകളുടെ വർണത്തുടിപ്പുമായി പ്രതിഭകൾ വ്യാഴാഴ്ച വേദികളിലെത്തും. പഞ്ചായത്തിന്റെ വടക്കൻ അതിരായ നടക്കാവ് ജംക്‌ഷനിൽ നിന്ന് ബുധനാഴ്ച വൈകിട്ട് ഘോഷയാത്ര പുറപ്പെട്ടു. വിവിധ വർണങ്ങൾ ചാർത്തിയ കൊടികളേന്തി സൈക്കിളുമായി 24 കുട്ടികളായിരുന്നു മുന്നിൽ.
നാടിന്റെ സ്ഥലനാമം നിശ്ചയിച്ച ചക്രപാണീശ്വരന്റെ സന്നിധിയിലെ പഞ്ചവാദ്യ സംഘവും ഒപ്പം നിന്നു. 57 മുത്തുക്കുടകൾ ചൂടിയ കുടുംബശ്രീ അംഗങ്ങൾ കേരളീയ വേഷം ധരിച്ചു മുൻനിരയുടെ അഴകായി. വനിതകളുടെ ശിങ്കാരി മേളം, ബാൻഡ് മേളം, ഒപ്പന, കോൽക്കളി, ദഫ്മുട്ട്, തത്ത–പൂമ്പാറ്റക്കുട്ടികൾ, തയ്ക്വാൻഡോ, സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ, സ്കൗട്സ്, എൻഎസ്എസ് വൊളന്റിയർമാർ, നിശ്ചല–ചലന ദൃശ്യങ്ങൾ തുടങ്ങിയവ ഘോഷയാത്രയുടെ ആവേശമായി. ജനപ്രതിനിധികളും സാമൂഹിക–സാംസ്കാരിക പ്രവർത്തകരും വിവിധ സന്നദ്ധസംഘടനാ പ്രതിനിധികളും മുൻനിരയിൽ ഉണ്ടായിരുന്നു.
നാടിന്റെ സ്ഥലനാമം നിശ്ചയിച്ച ചക്രപാണീശ്വരന്റെ സന്നിധിയിലെ പഞ്ചവാദ്യ സംഘവും ഒപ്പം നിന്നു. 57 മുത്തുക്കുടകൾ ചൂടിയ കുടുംബശ്രീ അംഗങ്ങൾ കേരളീയ വേഷം ധരിച്ചു മുൻനിരയുടെ അഴകായി. വനിതകളുടെ ശിങ്കാരി മേളം, ബാൻഡ് മേളം, ഒപ്പന, കോൽക്കളി, ദഫ്മുട്ട്, തത്ത–പൂമ്പാറ്റക്കുട്ടികൾ, തയ്ക്വാൻഡോ, സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ, സ്കൗട്സ്, എൻഎസ്എസ് വൊളന്റിയർമാർ, നിശ്ചല–ചലന ദൃശ്യങ്ങൾ തുടങ്ങിയവ ഘോഷയാത്രയുടെ ആവേശമായി. ജനപ്രതിനിധികളും സാമൂഹിക–സാംസ്കാരിക പ്രവർത്തകരും വിവിധ സന്നദ്ധസംഘടനാ പ്രതിനിധികളും മുൻനിരയിൽ ഉണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment