രാജപുരം: എട്ട് വര്‍ഷം മുമ്പ് ജോലി തേടി കര്‍ണാടകയിലേക്ക് പോയ പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.[www.malabarflash.com]
പനത്തടി വിത്ത്കുളത്തെ നീലമ്പല്‍ ജോണിനെ (63)കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് മകന്‍ സെബാസ്റ്റ്യന്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
2009 ലാണ് ജോണ്‍ കര്‍ണ്ണാടകയിലേക്ക് ടാപ്പിങ്ങ് ജോലിക്കായി പോയത്. എന്നാല്‍ അതിന് ശേഷം ജോണിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. അതിനിടയില്‍ ജോണിനെ കുറിച്ച് കര്‍ണാടകത്തിലെ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും കിട്ടിയില്ല.
ജോണിനെ കര്‍ണ്ണാടകയിലെ ഗുജറ എന്ന സ്ഥലത്ത് ടാപ്പിങ്ങ് ജോലി ചെയ്യുന്നതായി കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കര്‍ണ്ണാടക പോലീസിന്റെ അനുമതിയോടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
സെബാസ്റ്റ്യന്റെ പരാതിയില്‍ രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ജോണിനെ കണ്ടെത്താനായി അന്വേഷണ സംഘം കര്‍ണാടകത്തിലേക്ക് പോകും. കര്‍ണാടക പോലീസിന്റെ സഹായത്തോടെ പ്ലാന്റേഷന് മേഖലകളില്‍ തിരച്ചില്‍ നടത്താനാണ് പോലീസിന്റെ നീക്കം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment