Latest News

സിറാജുല്‍ ഹുദ സില്‍വര്‍ജൂബിലി; പുതുമയുള്ള കര്‍മ പദ്ധതിയായി ഹെല്‍മറ്റ് വിതരണം

കാസര്‍കോട് : അടുത്ത മാസം നടക്കുന്ന കുറ്റിയാടി സിറാജുല്‍ ഹുദ സില്‍വര്‍ ജൂബിലിയുടെ 25 ഇന കര്‍മ പദ്ധതികളില്‍ വേറിട്ട അനുഭവമായി ഹെല്‍മറ്റ് വിതരണം. [www.malabarflash.com]

ട്രാഫിക്ക് ബോധവല്‍കരണവും നിയമം അനുസരിക്കുന്നതിലുള്ള അവബോധവും ലക്ഷ്യം വെച്ച് ഓരോ ജില്ലയിലും 25 ഹെല്‍മറ്റുകളാണ് സിറാജുല്‍ ഹുദ വിതരണം ചെയ്യുന്നത്.

വാഹനാപകടങ്ങളില്‍ ഏറിയ പങ്കും യുവാക്കളുടെ ബൈക്ക് യാത്രയില്‍ സംഭവിക്കുന്ന പശ്ചാത്തലത്തില്‍ സിറാജുല്‍ ഹുദയുടെ ഈ സംരംഭത്തിന് വന്‍ ജന പിന്തുണയാണ് ലഭിക്കുന്നത്.

പദ്ധതിയുടെ പ്രഖ്യാപനം കാസര്‍കോട്ട് സിറാജുല്‍ ഹുദ ജനറല്‍ സെക്രട്ടറി പേരോട് അബ്ദു റഹ്മാന്‍ സഖാഫി നിര്‍വ്വഹിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

കാസര്‍കോട് ജില്ലയിലെ 25 ഹെല്‍മറ്റുകളുടെ വിതരണോദ്ഘാടനവും നടന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ മുക്രി ഇബ്രാഹീം ഹാജി, അബ്ദുല്ല ഫ്രീ കുവൈറ്റ് എന്നിവര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
സമസ്ത ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ പ്രാര്‍ഥന നടത്തി.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് യു.പി എസ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് അശ്‌റഫ് തങ്ങള്‍, സൈതലവി തങ്ങള്‍ ചെട്ടുംകുഴി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ സഖാഫി ദേശാംകുളം, കാട്ടിപ്പാറ അബബ്ദുല്‍ ഖാദിര്‍ സഖാഫി, റസാഖ് സഖാഫി കോട്ടക്കുന്ന്, ബശീര്‍ പുളിക്കൂര്‍, ഹുസൈന്‍ മുട്ടത്തൊടി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.