രാജസ്ഥാന്‍: അലക്കാന്‍ ഇടുന്ന എല്ലാം വെളുപ്പിക്കണമെന്ന് മാത്രമേ വാഷിങ് മെഷീന് അറിവുള്ളു, അതില്‍ പുതിയ 500 ന്റെ നോട്ട് ഉണ്ടോ എന്ന് ഒന്നും നോക്കിയില്ല. അലക്കി വെളുപ്പിച്ച് കൈയില്‍ കൊടുത്തു. രാജസ്ഥാനിലാണ് സംഭവം. [www.malabarflash.com]
ജയ്പൂര്‍ സ്വദേശിയായ രവി ഹന്‍ഡ തന്റെ ഷര്‍ട്ട് അലക്കാനായി വാഷിങ് മെഷിനില്‍ ഇട്ടപ്പോള്‍ അബദ്ധത്തില്‍ 500 ന്റെ നോട്ടും അകപ്പെട്ടു. ഒന്ന് കറങ്ങി തിരിച്ച് വന്നപ്പോള്‍ 500 ന്റെ നിറം നഷ്ടമാകുകയായിരുന്നു.
നോട്ടിന്റെ ചിത്രം ഉള്‍പ്പെടെ ഇയാള്‍ ടീറ്റ് ചെയ്തിട്ടുണ്ട്. വസ്ത്രം അലക്കുന്നതിന് മുമ്പ് പോക്കറ്റുകള്‍ പരിശോധിക്കണമന്നും, പുതിയ നോട്ടിന് വാഷിങ് മെഷീനിലെ ഒരു റൗണ്ട് കറക്കം പോലും അതിജീവിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. മുമ്പ് 2000 നോട്ടിന്റെ നിറം ഇളകുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment