ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തുള്ള മുസ്‌ലിം പള്ളി തീയിട്ടു നശിപ്പിച്ചു. ഹൂസ്റ്റണില്‍ നിന്ന് 200 കിലോമീറ്ററോളം അകലെ, തെക്കന്‍ ടെക്‌സാസില്‍ സ്ഥിതി ചെയ്യുന്ന 'ദി ഇസ്‌ലാമിക്ക് സെന്റര്‍ ഓഫ് വിക്ടോറിയ' പള്ളിയാണ് കത്തി നശിച്ചത്. [www.malabarflash.com]
തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ല. മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് തീ പൂര്‍ണ്ണമായും കെടുത്തിയത്. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല എന്ന് അഗ്‌നിശമന സേന അറിയിച്ചു. അന്വേഷണത്തിനായി ഫെഡറല്‍ ബ്യൂറോ ഓഫ് ഫയര്‍ ആംസിന്റെ സഹായവും അഗ്‌നിശമനസേന തേടിയിട്ടുണ്ട്.
മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിച്ചു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് ഒപ്പു വെച്ചതിന് പിന്നാലെയാണ് പള്ളി കത്തി നശിച്ചത് എന്നും ശ്രദ്ധേയമാണ്. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, സുഡാന്‍, യെമന്‍, ഇറാഖ് എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റമാണ് ട്രംപ് വിലക്കിയത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment