Latest News

ചുവപ്പുമുണ്ടുടുത്തതിന് സിനിമാ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം

കാഞ്ഞങ്ങാട്: ചുവപ്പ് മുണ്ടുടുത്തതിന്റെ പേരില്‍ ആര്‍എസ്എസ് സംഘം സിനിമാ പ്രവര്‍ത്തകരെ അക്രമിച്ചതായി പരാതി. പറക്കളായി ആയുര്‍വേദ കോളേജ് ആശുപത്രിക്ക് സമീപമാണ് സംഭവം.[www.malabarflash.com] 

സിനിമ നാടക സംവിധായകനും നടനുമായ മടിക്കൈ അടുക്കത്ത് പറമ്പിലെ നവജിത്ത് നാരായണന്‍, സഹസംവിധായകന്‍ തിരുവനന്തപുരത്തെ ജഫ്രിന്‍ ജറാള്‍ഡ്, ശ്രീലക്ഷ്മി, രാഹുല്‍ എന്നിവര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം അക്രമമുണ്ടായത്. സാരമായി പരിക്കേറ്റ ജഫ്രിന്‍ ജറാള്‍ഡിനെ കണ്ണൂര്‍ എകെജി സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മടിക്കൈ സ്വദേശിയായ നവജിത്തിന്റെ സുഹൃത്തുക്കളാണ് മറ്റ് മൂന്നു പേര്‍. നവജിത്തിനൊപ്പം നാടുകാണാനെത്തിയവരായിരുന്നു ഇവര്‍. പറക്കളായി ആയുര്‍വേദ കോളേജ് ജീവനക്കാരിയായ നവജിത്തിന്റെ അമ്മയെ കാണാന്‍ ബൈക്കില്‍ കോളേജ് ഹോസ്റ്റലിന് സമീപമെത്തിയപ്പോള്‍ ഇരുപതോളം പേര്‍ സംഘടിച്ചെത്തി മര്‍ദ്ദിക്കുകയായിരുന്നു. ജഫ്രിന്‍ ചുവന്ന മുണ്ട് ധരിച്ചുവെന്ന് ആക്ഷേപിച്ചാണ് അക്രമമുണ്ടായതെന്ന് പരിക്കേററവര്‍ പറഞ്ഞു. ജഫ്രിനെ ദൂരെക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു. തടയാന്‍ ചെന്ന മറ്റ് മൂന്നു പേരെയും ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചവശരാക്കി.

ചുവന്ന മുണ്ടുടുത്ത് ഈ പ്രദേശത്ത് ആരും വരേണ്ടന്നും അക്രമികള്‍ ഭീഷണി മുഴക്കിയതായി ജഫ്രിന്‍ പറഞ്ഞു. പിന്നീട് ഇവര്‍ മാവുങ്കാല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. ജഫ്രിന്റ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ എ കെ ജി സ്മാരക ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ വാരിയെല്ലിന് പൊട്ടലുണ്ട്.

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എ കെ ജി സ്മാരക ആശുപത്രിയിലെത്തി ജഫ്രിനെ സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.