മഞ്ചേശ്വരം: റോഡ് മുറിച്ച് കടക്കവെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സിടിച്ച് യുവാവ് മരിച്ചു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ അപ്പര്‍ തലപ്പാടിയിലാണ് അപകടം. മഞ്ചേശ്വരം മല്ലു ഗുരിയിലെ മഹേഷ് (34) ആണ് മരിച്ചത്. [www.malabarflash.com]
ഇലക്ട്രീഷ്യനായ മഹേഷ് ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ റോഡ് മുറിച്ചു കടക്കവെയാണ് മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സിടിച്ച് തെറിപ്പിച്ചത്.
തലക്ക് ഗുരുതര പരിക്കേറ്റ മഹേഷിനെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചു വെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ഭാസ്‌ക്കര-ലളിത ദമ്പതികളുടെ മകനാണ്. മമത ഏക സഹോദരിയാണ്.
Keywords: Kasargood News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment