നീലേശ്വരം പേരോല്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ സ്‌നേഹ നിവാസില്‍ പരേതനായ എം സോമനാഥന്‍- റിട്ടേര്‍ഡ് ഗവണ്‍മെന്റ് നേഴ്‌സ് രാജമ്മ ദമ്പതികളുടെ മകന്‍ എം എസ് സാബുരാജാ(49) ണ് ജനുവരി 17 ന് സൗദിയിലെ യാച്ചുവില്‍ കുഴഞ്ഞ് വീണ് മരിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകള്‍ ശരിയാക്കാനുണ്ടായ കാലതാമസമാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്. സൗദിയിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന സാബുരാജ് താമസസ്ഥലത്താണ് കുഴഞ്ഞ് വീണു മരിച്ചത്. സാബു മരണപ്പെട്ട വിവരം ഇതുവരെയും ബന്ധുക്കള്‍ അറിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 8.30 യോടെ കോഴിക്കോട്ട് എയര്‍പോര്‍ട്ടിലെത്തിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് ഉച്ചയ്ക്ക് 3 മണിയോടെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും.
കെ രജനിയാണ് ഭാര്യ. മക്കള്‍ സ്‌നേഹ എസ് രാജ്(പ്ലസ്ടു വിദ്യാര്‍ത്ഥിനി),സായൂജ് എസ് രാജ് (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ എം എസ് ഗീതാരാജ് (റി: ആര്യോഗ്യ വകുപ്പ്), എം എസ് ബാബുരാജ്(താലൂക്ക് ഓഫീസ് ഹോസ്ദുര്‍ഗ്) എം എസ് രാജന്‍ ബാബു (ഡവല്‍പ്പമെന്റ് ഓഫീസര്‍ എല്‍ഐ സി തിരൂര്‍), ഡോ.ലതാ അയൂബ് (നേത്ര രോഗ വിദഗ്ദ ചൈതന്യ ഹോസ്പിറ്റല്‍ തിരുവനന്തപുരം.
നേരത്തെ നീലേശ്വരം ബസ് സ്റ്റാന്റിന് സമീപത്തെ വി എസ് ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന സാബുരാജ് നാട്ടുകാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. സൗമ്യ ശാലിയായിരുന്ന സാ ബുവിന്റെ മരണം പേരോല്‍ ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment