കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഉപ്പള ബപ്പായിത്തൊട്ടിയിലെ കാലിയാ റഫീഖിനെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ച ശേഷം വെടിവച്ചിട്ട് വെട്ടിക്കൊന്ന സംഭവത്തിനു ഉടന്‍ പ്രതികാരം ചെയ്യുമെന്ന് അധോലോക ഭീഷണി. [www.malabarflash.com]
മംഗഌരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ അധോലോക സംഘത്തില്‍ അംഗമായ ഇരട്ട പേരുള്ള ഒരാളാണ് ഭീഷണിമുഴക്കിയത്. കാസര്‍കോട്ടെ മാധ്യമ സ്ഥാപനങ്ങളിലേയ്ക്ക് ഇന്റര്‍നെറ്റ് ഫോണ്‍ ഉപയോഗിച്ച് വിളിച്ചാണ് ഭീഷണി മുഴക്കിയത്.
'കാലിയാ റഫീഖിന്റെ കൊലയാളികളെ ഞങ്ങള്‍ക്ക് അറിയാം. റഫീഖിനെ കൊന്നവരെ ഉടന്‍ കൊല്ലും.' എന്നായിരുന്നു ഭീഷണി. കൊല്ലപ്പെട്ട കാലിയാ റഫീഖ് കുറേ കാലമായി ഫോണ്‍ ചെയ്ത് ഭീഷണി മുഴക്കിയ ആള്‍ അംഗമായിട്ടുള്ള അധോലോക സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
അസാമാന്യ ചങ്കുറപ്പും കാര്യങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കാനുള്ള കഴിവുമാണ് കാലിയാ റഫീഖിനെ അധോലോക സംഘം കൂടെ കൂട്ടാന്‍ പ്രേരിപ്പിച്ചത്. കുറച്ചു കാലമായി സംഘത്തിനു വേണ്ടി ആക്ഷന്‍ നടത്തിയിരുന്നത് ഉപ്പള കേന്ദ്രീകരിച്ചായിരുന്നുവെന്നും സൂചന ഉണ്ടായിരുന്നു.
Keywords: Kasargod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment