നഗരത്തോട് ചേർന്നുള്ള ചാലിലാണ് തിങ്കളാഴ്ച രാത്രി ഉഗ്ര സ്ഫോടനം നടന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്തെ റോഡിലാണ് സ്ഫോടനം നടന്നത്.
ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം കേട്ട ജനങ്ങൾ പരിഭ്രാന്തിയിലായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരമറിഞ്ഞ് ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. സ്ഥലത്തു നിന്നും ബോംബിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചാലിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയിരുന്നു.
പൊന്ന്യം കുണ്ടുചിറയിൽ ഞായറാഴ്ച രാത്രിയിലുണ്ടായ ബോംബേറിൽ ഒരു സിപിഎം പ്രവർത്തകന് പരിക്കേറ്റിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment