കൊച്ചി: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെയും ഫാ. അലവിയെയും വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനി അടക്കമുള്ളവര്‍ക്കെതിരെ തെളിവുകള്‍ കണ്ടത്തൊനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍.[www.malabarflash.com]
അന്വേഷണം ശരിയായ വിധത്തില്‍ പുരോഗമിക്കുകയാണെന്നും അപാകതയോ ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സാജു ജോര്‍ജ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ടി.ജി. മോഹന്‍ദാസ് നല്‍കിയ ഹരജിയിലാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
മഅ്ദനിയും താനും ചേര്‍ന്ന് ഇരുവരെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പി.ടി. മുഹമ്മദ് അഷ്‌റഫ് എന്നയാള്‍ മറ്റൊരു കേസില്‍ മൊഴി നല്‍കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാറാട് അന്വേഷണ കമീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ദാസ് എറണാകുളം അഡീ. സി.ജെ.എം കോടതിയില്‍ പരാതി നല്‍കിയത്.
2013 ഒക്ടോബറില്‍ എറണാകുളം നോര്‍ത്ത് പോലീസിന് വിട്ട അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
വധിക്കാന്‍ ശ്രമിച്ചതായി തങ്ങള്‍ക്ക് അറിയില്ലെന്ന് പരമേശ്വരനും ഫാ. അലവിയും മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ചിന്റെ വിശദീകരണത്തില്‍ പറയുന്നു.
മറ്റ് ഒട്ടേറെ പേരില്‍നിന്ന് മൊഴിയെടുത്തു. എന്നാല്‍, പരാതിക്കാരന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മതിയായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മേലുദ്യോഗസ്ഥന് നല്‍കിയ വസ്തുതാ റിപ്പോര്‍ട്ട് ചില പരാമര്‍ശങ്ങളോടെ മടക്കി.
ഇതിനിടെ മോഹന്‍ദാസിന്റെ ഹരജിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആറ് മാസം കൂടി സമയം നീട്ടി നല്‍കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment