തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് പിന്‍ഭാഗത്തുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. [www.malabarflash.com]
രണ്ട് മരങ്ങള്‍ക്കിടയില്‍ കെട്ടിയ ലുങ്കിയിലാണ് മൃതദേഹമുണ്ടായിരുന്നത്. കാമ്പസിലെ കശുവണ്ടി പാട്ടത്തിനെടുത്തവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ സര്‍വ്വകലാശാലയിലെ സെക്യൂരിറ്റിയെ വിവരമറിയിക്കുകയായിരുന്നു.
പഴക്കം കൊണ്ട് അഴുകിയ നിലയിലുള്ള മൃതദേഹത്തില്‍നിന്ന് അസ്ഥികളും തലയോടും പുറത്തുചാടിയ നിലയിലായിരുന്നു. കഴക്കൂട്ടം അസി. കമ്മീഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment