മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ അജ്ഞാത അക്രമി സംഘം വെടിവെച്ച ശേഷം അടിച്ചു കൊന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഭിവാന്‍ഡി നിസാംപുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് നേതാവായ മനോജ് മാഹ്‌ത്രെയാണ് കൊല്ലപ്പെട്ടത്. [www.malabarflash.com]
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മഹ്ത്രയെ ഒളിഞ്ഞിരുന്ന് വെടിവെച്ച ശേഷം മൂര്‍ച്ചയേറിയ ആയുധങ്ങളുപയോഗിച്ച് അക്രമികള്‍ അടിച്ചു കൊല്ലുകയായിരുന്നു. അക്രമത്തിന് ശേഷം നമ്പര്‍ പ്ലേറ്റില്ലാത്ത നാലുചക്ര വാഹനത്തിലാണ് അക്രമികള്‍ കടന്നതെന്ന് പോലീസ് പറഞ്ഞു. മഹത്രയെ താനെ ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിയാനായിട്ടില്ല. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മഹത്രയുടെ കൊലപാതകം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment