Latest News

ബബില്‍ പെരുന്നയുടെ ഒറ്റയാള്‍ നാടകം ശ്രദ്ധേയമായി

കാസര്‍കോട്: റോഡ് അപകടത്തില്‍ മാരകമായി പരിക്കേറ്റ് ജീവനായ് കേഴുന്നവരെ ഗൗനിക്കാത്ത കേരളീയരുടെ നിലപാടിനെതിരെയുള്ള ബബില്‍ പെരുന്നയുടെ ഒറ്റയാള്‍ നാടകം ശ്രദ്ധേയമായി.കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് ബബില്‍ പെരുന്ന നാടകം അവതരിപ്പിച്ചത്.[www.malabarflash.com]

യുവതലമുറയുടെ അശ്രദ്ധയും വാഹനം കൈകാര്യം ചെയ്യുന്ന രീതിയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഇത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇത്തരം അപകടങ്ങളിലൂടെ തകര്‍ന്നടിയുന്നത്. ഇതിന് പരിഹാരം കാണാന്‍ യുവാക്കള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ശക്തമായ ബോധവത്കരണം നടത്തേണ്ടതിന്റെ ആവശ്യകത സമൂഹത്തിനു മുന്നില്‍ ബബില്‍ പെരുന്ന അവതരിപ്പിച്ചു.

വാഹനാപകടത്തില്‍പ്പെട്ട് മാരകമായി പരിക്കേറ്റയാളായായിരുന്നു ബബിലിന്റെ പ്രകടനം. സാമൂഹ്യവിഷയങ്ങളില്‍ അധികൃതരുടെ ശ്രദ്ധക്ഷണിക്കുന്നതിനായി പതിനായിരത്തില്‍പരം ഏകാംഗനാടകങ്ങള്‍ അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരി പെരുന്ന താമരശ്ശേരിയില്‍ ബബില്‍ ഇതിനോടകം അഴിമതി, ദളിതരോടും ആദിവാസികളോടുമുള്ള അവഗണന, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന, ജലമലിനീകരണം, മദ്യവിപത്ത്, തീവ്രവാദം, മയക്കുമരുന്ന്, ബ്ലേഡ് റമാഫിയ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

തെരുവിനെ അരങ്ങാക്കിയുള്ള കഴിഞ്ഞ നാല്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ കലാകാരന്‍ കേരളത്തിലുടനീളം നാടകയാത്ര നയിച്ചിട്ടുണ്ട്. റേഡിയോ, ടിവി പരിപാടികളിലും നാടകങ്ങളിലും സജീവസാന്നിധ്യമായ ബബില്‍ നാടകസംവിധായകന്‍ കൂടിയാണ്.

സ്വാതന്ത്യ സമര സേനാനി കാഞ്ഞിരത്തു മൂട്ടില്‍ ഉലഹന്നാന്റെയും മറിയാമ്മ യുടെയും എട്ടു മക്കളില്‍ ഏറ്റവും ഇളയ മകനാണ് ബബില്‍ .തെരുവ് നാടകമാണ് ബബിലിന്റെ പ്രണയവും ജീവിതവുമെല്ലാം. അനീതിക്കെതിരെ സമൂഹം മൗനം വെടിയണമെന്നാണ് ബബിലിന്റെ പക്ഷം. നാം ഉയര്‍ത്തുന്ന ഒരു ചെറിയ ശബ്ദം പോലും ആളിപ്പടരും.എന്നാല്‍, ഫോര്‍ജി യുഗത്തില്‍ ആരും ഇതിന് തയ്യാറാകുന്നില്ലെന്നും ഈ കലാകാരന്‍ കുറ്റപ്പെടുത്തുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.