Latest News

ഓള്‍ ഇന്ത്യാ എ ഗ്രേഡ് കബഡി ടൂര്‍ണമെന്റ് : സംഘാടക സമിതി രൂപീകരിച്ചു

മുള്ളേരിയ: തുളുനാട് കബഡി അക്കാദമിയുടെ നേതൃത്വത്തില്‍ മുള്ളേരിയയില്‍ ഏപ്രില്‍ 2 മുതല്‍ 6 വരെ നടക്കുന്ന ഓള്‍ ഇന്ത്യാ എ ഗ്രേഡ് കബഡി ടൂര്‍ണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു.[www.malabarflash.com] 

രൂപീകരണ യോഗം ദേശീയ കബഡി ടീമിന്റെ പരിശീലകന്‍ ഇ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനരാമചന്ദ്രന്‍ അധ്യക്ഷയായി. തുളുനാട് കബഡി അക്കാദമിയുടെ ലോഗോ കബഡി അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് സുധീര്‍കുമാര്‍ പ്രകാശനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ പി ഉഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ കുമാരന്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ഖാലിദ് ബെള്ളിപ്പാടി, കെ ശങ്കരന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റ് അച്യുതന്‍മാസ്റ്റര്‍, കബഡി അസോസിയേഷന്‍ ഭാരവാഹികളായ സുരേഷ്ബാബു, സുകേഷ് ഭണ്ഡാരി, വ്യാപാരി വ്യാവസായി ഏകോപന സമിതി മുള്ളേരിയ പ്രസിഡന്റ് ബി ബാലകൃഷ്ണറൈ എന്നിവര്‍ സംസാരിച്ചു. തുളുനാട് കബഡി അക്കാദമി ചെയര്‍മാന്‍ കെ നാസര്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍ : പി കരുണാകരന്‍ എംപി ചെയര്‍മാന്‍ , സിജിമാത്യു വര്‍ക്കിംഗ് ചെയര്‍മാന്‍. ഓമനരാമചന്ദ്രന്‍, സ്വപ്ന ജി, ഖാലിദ് ബെള്ളിപ്പാടി, എ മുസ്തഫ, അഡ്വ. എ പി ഉഷ, സി കെ കുമാരന്‍, എ വിജയകുമാര്‍, അച്യുതന്‍ മാസ്റ്റര്‍, ബി ബാലകൃഷ്ണറൈ, എ ചന്ദ്രശേഖരന്‍, ബി കെ നാരായണന്‍, ബി ശിവകൃഷ്ണഭട്ട്, പി മാധവന്‍ നായര്‍, ഷെരീഫ് മുള്ളേരിയ, കെ നാസര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാര്‍. കെ ശങ്കരന്‍ ജനറല്‍ കണ്‍വീനര്‍. മോഹനന്‍ കാടകം, കെ വി നവീന്‍, കെ ഉഷ ജോയിന്റ് കണ്‍വീനര്‍മാര്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.