Latest News

ആത്മീയ ചൂഷണങ്ങളെ കരുതിയിരിക്കണം -സമസ്ത

കാസര്‍കോട്: ഇസ്‌ലാമിലെ ആത്മീയ സരണികളെ തെറ്റിദ്ധരിപ്പിക്കും വിധം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യാജ ത്വരീഖത്തുകളെയും അവരുടെ ആചാര്യന്മാരെയും സമൂഹം കരുതിയിരിക്കണമെന്നും അവരുടെ ജല്‍പനങ്ങളില്‍ അകപ്പെട്ട് വഴിതെറ്റിപ്പോകാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ ആഹ്വാനം ചെയ്തു.[www.malabarflash.com]

ആത്മീയ ചൂഷണം ലക്ഷ്യമാക്കി ഇത്തരം വ്യാജന്മാര്‍ രംഗപ്രവേശം ചെയ്തപ്പോഴെല്ലാം സമസ്ത ശക്തമായി പ്രതിരോധിക്കുകയും പൊതുജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു കാലഘട്ടത്തിന്റെ പുനരുദ്ധാരകനും ആത്മീയ സരണിയിലെ പ്രഗത്ഭനുമായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളടക്കമുള്ള പുണ്യാത്മാക്കളുടെ പേരുകള്‍ ദുരുപയോഗം ചെയ്യുകയും അവരുടെ ശ്രേഷ്ഠപദവികള്‍ അവകാശപ്പെടുകയും ചെയ്യുന്നവരുടെ അര്‍ഥശൂന്യത സമൂഹം ഗ്രഹിക്കുകയും അവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് അശ്‌റഫ് അസ്സഖാഫ് മഞ്ഞംപാറ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഹാദി തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മൊയ്തു സഅദി ചേരൂര്‍, മുഹമ്മദ് ഫൈസി തൃക്കരിപ്പൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ജലീല്‍ സഖാഫി മാവിലാടം, വൈ എം അബ്ദുര്‍റഹ്മാന്‍ അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു. എ ബി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സ്വാഗതവും കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.