ഉദുമ : സിപിഐ എം ബാര ലോക്കല്‍കമ്മിറ്റി ഏപ്രില്‍ 16ന് മാങ്ങാട്ട് എം ബി ബാലകൃഷ്ണന്‍ സ്മാരക സംസ്ഥാന വടംവലി മത്സരം സംഘടിപ്പിക്കും. ഒന്നും മുതല്‍ നാലുവരെയുള്ള സ്ഥാനകാര്‍ക്ക് 25,000, 15,000, 10,000, 5000 എന്നീ ക്യാഷ് അവാര്‍ഡും സ്ഥിരം ട്രോഫിയും നല്‍കും. [www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സംഘാടക സമിതി രൂപീകരിച്ചു. എം കെ വിജയന്‍ അധ്യക്ഷനായി. കെ സന്തോഷ്‌കുമാര്‍, ടി കെ അഹമ്മദ് ഷാഫി, പഞ്ചായത്തംഗങ്ങളായ വത്സല ശ്രീധരന്‍, ബീബി അഷറഫ് എന്നിവര്‍ സംസാരിച്ചു. കെ രത്‌നാകരന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: മധു മുതിയക്കാല്‍ (ചെയര്‍മാന്‍), കെ രത്‌നാകരന്‍, കെ സന്തോഷ്‌കുമാര്‍, പി ലക്ഷ്മി, ഇബ്രാഹിം മാങ്ങാട് (വൈസ് ചെയര്‍മാന്‍), പി ഗോപാലകൃഷ്ണന്‍ (കണ്‍വീനര്‍), ടി കെ അഹമ്മദ് ഷാഫി, വി ആര്‍ ഗംഗാധരന്‍, സുധാകരന്‍ മാങ്ങാട്, നാരായണന്‍ പള്ളം (ജോയിന്റ് കണ്‍വീനര്‍), എം കെ വിജയന്‍ (ട്രഷറര്‍).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment