കാസര്‍കോട്: കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. കാരവല്‍ സായാഹ്‌ന പത്രത്തിന്റെ റിപോര്‍ട്ടര്‍ മുത്തലിബ് (42) ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി 10 മണിയോടെ ചൗക്കിയില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുത്തലിബിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ എതിരെ നിന്നും വന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഐരാവത് ബസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുത്തലിബിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയി. അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കല്ലങ്കൈ അര്‍ജാലിലെ ബ്രദേര്‍സ് മഹലില്‍ അലി ഹസന്‍ - ഉമ്മാലിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നിസ. മക്കള്‍: നിഹാല്‍ (എട്ട്), മുഹമ്മദ് (രണ്ട്). സഹോദരങ്ങള്‍: ജലാല്‍. അബ്ദുര്‍ റഹ് മാന്‍, ബീഫാത്വിമ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment