Latest News

യു.ടി. സുല്‍ഫീസ് ദുബൈ ഉപ്പള സോക്കര്‍ ടൈമെക്‌സ് പാച്ചാണി ജേതാക്കള്‍

ദുബൈ: യു.ടി. സുല്‍ഫീസ് ദുബൈ ഉപ്പള സോക്കറും ഫാമിലിമീറ്റും സംഘടിപ്പിച്ചു. ഷെഖ് സായിദ് റോഡ് സ്പ്രിംഗ് സ്‌പോര്‍ട്‌സ് അക്കാദമി ജെ.എസ്.എസ്. ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ സിറ്റിസണ്‍ എഫ്.സി. ദുബൈയെ ഒരു ഗോളിന് തോല്‍പ്പിച്ച് ടൈമെക്‌സ് പാച്ചാണി ജേതാക്കളായി.[www.malabarflash.com]

ഇതോടനുബന്ധിച്ച് നടന്ന ക്രിക്കറ്റ് മത്സരത്തില്‍ യുനൈറ്റഡ് അഡ്്ക്കന്‍സിനെ പരാജയപ്പെുത്തി ബി.എസ്.സി. ബപ്പായിത്തൊട്ടി ജേതാക്കളായി.

യു.ടി. സുല്‍ഫിക്കര്‍ ഓഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഡോ. ഫക്രുദ്ദീന്‍ കുനില്‍, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, സജീവന്‍ ചോയിത്രാം മുഖ്യാതിഥികളായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് ഡോ. ഫക്രുദ്ദീന്‍ കുനില്‍, യു.ടി. സുല്‍ഫിക്കല്‍ അലി അഹമ്മദ് എന്നിര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.

ചടങ്ങില്‍ പഴയ കാല ഫുട്‌ബോള്‍ താരം ഇസ്മായില്‍ പച്ചമ്പളയെ ഡി.യു.എസ്.എഫ്.എം. ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് നാട്ടക്കല്‍, ഫ്രണ്ട്‌സ് പച്ചമ്പള ടീം ഓണര്‍ അബ്ദുല്ല ബേരിക്ക എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.

ഫാമിലി മീറ്റില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിവിധ കലാ മത്സര പരിപാടികളും സംഘടിപ്പിച്ചു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.