കാഞ്ഞങ്ങാട്: ജില്ലാ ആം റെസ്ലിങ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപില്‍ കാഞ്ഞങ്ങാട് ലയണ്‍സ് ജിംനേഷ്യത്തിലെ ജിതിന്‍ കൃഷ്ണന്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യനായി.[www.malabarflash.com]
67 പോയിന്റ് നേടി ചെറുവത്തൂര്‍ മള്‍ട്ടി മാസ് ജിംനേഷ്യം ഓവറോള്‍ ചാമ്പ്യന്മാരായി. 60 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ലയണ്‍സ് ജിം രണ്ടും 39 പോയിന്റ് നേടി പള്ളം വിക്ടറി ക്ലബ് മുന്നും സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ വിതരണം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പള്ളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം വി പ്രദീഷ് സ്വാഗതവും ട്രഷറര്‍ സുരേഷ് മോഹന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment