Latest News

തച്ചങ്ങാട് ബാലകൃഷ്ണൻ ഹൃദയപക്ഷത്ത് നിലകൊണ്ട നേതാവ് - പി.ടി.തോമസ് എം.എൽ.എ

ബേക്കല്‍: ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും തച്ചങ്ങാടിന്റെ രാഷ്ട്രീയ, സാമൂഹ്യ മേഖലയിൽ ഹൃദയപക്ഷത്ത് നില കൊള്ളുകയും ആത്മവിശ്വാസം നഷ്ടപെട്ട് ആയുധങ്ങളിൽ അഭയം തേടുന്നവരെ പോലും നിരായുധരാക്കുന്ന പ്രവർത്തനങ്ങൾ കൊണ്ട് ജന്മനസ്സുകളിൽ ഇടം പിടിച്ച നേതാവായിരുന്നു ശ്രീ. തച്ചങ്ങാട് ബാലകൃഷ്ണനെന്ന് പി.ടി.തോമസ് എം.എൽ.എ.[www.malabarflash.com]

 പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തച്ചങ്ങാട് ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കരിച്ചേരി നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, പി.ഗംഗാധരൻ നായർ, പി.എ.അഷറഫലി, എം.സി. ജോസ്, പി.കെ.ഫൈസൽ, സി..ബാലകൃഷ്ണൻ, കരുൺ താപ്പ, ഗീത കൃഷ്ണൻ, കെ.പി.പ്രകാശൻ, എം അസിനാർ, പി.വി.സുരേഷ്, ഹരീഷ്.പി.നായർ, സാജിദ് മൗവ്വൽ, പത്മരാജൻ ഐങ്ങോത്ത്, സത്യൻ പൂച്ചക്കാട്, ഷാനവാസ് പാദൂർ, ഡോ: ബൽറാം നമ്പ്യാർ, കടവങ്ങാനം കുഞ്ഞിക്കേളു നായർ, കരിമ്പിൽ കൃഷ്ണൻ, എം.പി.എം.ഷാഫി തുടങ്ങിയവർ സംസാരിച്ചു. 

ബേക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച അനുസ്മരണ റാലിക്ക് എം.പി.എം.ഷാഫി, വി.വി.കൃഷ്ണൻ, ചന്ദ്രൻ തച്ചങ്ങാട്, ശ്രീനിവാസൻ അരവത്ത്, രവീന്ദ്രൻ കരിച്ചേരി, ചന്തുക്കുട്ടി പൊഴുതല, ബാലകൃഷ്ണൻ നായർ, ലത പനയാൽ, ഷീന ധനഞ്ജയൻ, ജയശ്രീ പാക്കം, രാജു കുറിച്ചി കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.