Latest News

വ്യാപാരിയെ വെട്ടിക്കൊന്ന കേസ്‌: നാലു പേര്‍ അറസ്റ്റില്‍

കാസര്‍കോട്‌: കുമ്പള, പെര്‍മുദെ, മണ്ടേക്കാപ്പില്‍ കടയില്‍ കയറി വ്യാപാരിയെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികള്‍ അറസ്റ്റില്‍.[www.malabarflash.com]

ചെങ്കള, എടനീര്‍, ചൂരി മൂല ഹൗസിലെ ബി എം ഉമ്മര്‍ ഫാറൂഖ്‌ (36), പൊവ്വലിലെ സ്റ്റോര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഷാദ്‌ ഷേഖ്‌ (33), ബോവിക്കാനം, എട്ടാംമൈല്‍, കിംഗ്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അബ്‌ദുള്‍ ആരിഫ്‌ എന്ന അച്ചു (33), ചെങ്കള, റഹ്മത്ത്‌ നഗറിലെ കെ അഷ്‌റഫ്‌ (23) എന്നിവരെയാണ്‌ കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ വച്ച്‌ അറസ്റ്റു ചെയ്‌തതെന്നു ജില്ലാ പോലീസ്‌ മേധാവി കെ ജി സൈമണ്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഈ മാസം നാലാം തീയ്യതിയാണ്‌ മണ്ടേക്കാപ്പിലെ വ്യാപാരിയായ രാമകൃഷ്‌ണ മൂല്യ (47)യെ കാറിലെത്തിയ സംഘം കടയില്‍ കയറി തലയ്‌ക്കും കഴുത്തിനും നെഞ്ചിനും വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്‌. കേസിലെ മുഖ്യ പ്രതിയായ ഉമ്മര്‍ ഫാറൂഖിനുള്ള വിരോധമാണ്‌ കൊലപാതകത്തിനു ഇടയാക്കിയതെന്നു ജില്ലാ പോലീസ്‌ മേധാവി പറഞ്ഞു. 

മുഗു സുബ്രഹ്മണ്യ അമ്പലത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട്‌ പൊളിച്ച്‌ 4453 രൂപ ഇക്കഴിഞ്ഞ മാര്‍ച്ച്‌ എട്ടിനു കളവുപോയിരുന്നു. ഈ കേസില്‍ ഉമ്മര്‍ ഫാറൂഖിനെയും കൂട്ടു പ്രതികളായ റഹിം, പാഷ, റസാഖ്‌ എന്നിവരെയും അറസ്റ്റു ചെയ്‌തിരുന്നു. രാമകൃഷ്‌ണന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ തങ്ങള്‍ പിടിക്കപ്പെട്ടതെന്നതായിരുന്നു വിരോധത്തിന്റെ കാരണമെന്ന്‌ ജില്ലാ പോലീസ്‌ മേധാവി പറഞ്ഞു.

റിമാന്റില്‍ കഴിയുന്നതിനിടെയാണ്‌ രാമകൃഷ്‌ണ മൂല്യയെ അക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയതെന്നു കൂട്ടിച്ചേര്‍ത്തു.

അന്വേഷണ സംഘത്തില്‍ സ്‌ക്വാഡ്‌ അംഗങ്ങളായ ഡി വൈ എസ്‌ പി എം വി സുകുമാരന്‍, സി ഐ അബ്‌ദുള്‍ റഹീം, കുമ്പള ഇന്‍സ്‌പെക്‌ടര്‍ വി വി മനോജ്‌, എസ്‌ ഐ ജയശങ്കര്‍, എസ്‌ ഐ ഫിലിപ്പ്‌, എ എസ്‌ ഐമാരായ സി കെ ബാലകൃഷ്‌ണന്‍, സി കെ നാരായണന്‍, മോഹനന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ശ്രീജിത്ത്‌, ലക്ഷ്‌മി നാരായണന്‍, അബൂബക്കര്‍ കല്ലായി, സിവില്‍ പോലീസ്‌ ഓഫീസര്‍ മാരായ ചന്ദ്രശേഖരന്‍, ശിവകുമാര്‍, അജയന്‍, രാജീവന്‍, വി കെ സുരേഷ്‌, രാജേഷ്‌ എന്നിവരും ഉണ്ടായിരുന്നു. 

തിരിച്ചറിയല്‍ പരേഡ്‌ നടത്താനുള്ളതിനാല്‍ പ്രതികളെ മുഖംമൂടി ധരിപ്പിച്ചാണ്‌ എത്തിച്ചത്‌.

ഏപ്രില്‍ 30ന്‌ കൊലക്കേസ്‌ പ്രതിയായ അബ്‌ദുള്‍ സലാമിനെ കൊലപ്പെടുത്തിയ കേസ്‌ അന്വേഷണം തകൃതിയില്‍ നടക്കുന്നതിനിടയിലാണ്‌ രാമകൃഷ്‌ണമൂല്യയെ മെയ്‌ നാലിനു കടയില്‍ കയറി വെട്ടിക്കൊന്ന സംഭവം ഉണ്ടായത്‌.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.