Latest News

ഒരു വര്‍ഷത്തിനിടെ 4.7 ലക്ഷം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതി കണക്ഷന്‍ നല്‍കി: മന്ത്രി എം.എം മണി

ഉദുമ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ 4.7 ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ഇതില്‍ ഒന്നരലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കിയത് സമ്പൂര്‍ണ്ണ വൈദ്യുതികരണത്തിന്‍െ്‌റ ഭാഗമായാണെന്നും മന്ത്രി വ്യക്തമാക്കി. [www.malabarflash.com]

ഉദുമ-പാലക്കുന്ന് അംബികാ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാസര്‍കോടിനെ സമ്പൂര്‍ണ്ണ വൈദ്യുതികരണ ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാനം ചെയ്യുകയായിരുന്നു മന്ത്രി.
ഇതോടെ സംസഥാനത്തെ 14 ജില്ലകളിലും സമ്പൂര്‍ണ്ണ വൈദ്യുതി എത്തിയിരിക്കുകയാണ്.

മറ്റുചില സംസ്ഥാനങ്ങളെ പോലെ കുറച്ചുശതമാനം പേര്‍ക്ക് വൈദ്യുതി നല്‍കി സമ്പൂര്‍ണ്ണ വൈദ്യുതികരണമല്ല ഇവിടെ നടക്കുന്നത്. അപേക്ഷിച്ച എല്ലാവര്‍ക്കും വൈദ്യുതി നല്‍കിയാണ് കേരളം സമ്പൂര്‍ണ്ണ വൈദ്യുതികരണ സംസ്ഥാനമായി മാറിയിരിക്കുന്നത്. ജനപ്രതിനിധികള്‍ മുതല്‍ ഉദ്യോഗ്സ്ഥരുടെ വരെ കൂട്ടായ പരിശ്രമമാണ് സംസ്ഥാനത്തെ ഇത്തരമൊരു മഹത്തായ നേട്ടത്തിലെത്തിച്ചത്. ഇതുവരെ അപേക്ഷിച്ചവര്‍ക്കെല്ലാം വൈദ്യുതി നല്‍കാന്‍ എല്‍.ഡി.എഫ്് സര്‍ക്കാരിന് കഴിഞ്ഞു. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലെ ആയിരക്കണക്കിന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങളില്‍ വൈദ്യുതി നല്‍കുവാന്‍ ഒരു വര്‍ഷത്തിനകം ഈ സര്‍ക്കാരിന് കഴിഞ്ഞു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമവും പലര്‍ക്കും വൈദ്യുതി എത്തിച്ചു നല്‍കുന്നതിന് സഹായകമായി.

കേരളം സമ്പൂര്‍ണ്ണ വൈദ്യുതികരണ സംസ്ഥാനമായെങ്കിലും വൈദ്യുതി മിച്ച സംസ്ഥാനമല്ല. കടുത്ത വരള്‍ച്ചയിലും വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും പവര്‍കട്ടില്ലാതെ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകും. വൈദ്യുതിയുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് കൂടുതല്‍ വൈദ്യുത പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരുകയാണ്. ജല വൈദ്യുത പദ്ധതികള്‍ ചെലവു കുറഞ്ഞതാണ്. എന്നാല്‍ അതിരപ്പള്ളി പോലുള്ള പദ്ധതികള്‍ അഭിപ്രായ ഭിന്നതകളുള്ളതുകൊണ്ട് സമവായത്തിലെത്തണം. പള്ളിവാസല്‍ പോലെ നിന്നുപോയ പദ്ധതികള്‍ പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

മറ്റുചെറുകിട പദ്ധതികളും ആരംഭിക്കും. അതുപോലെ സോളാര്‍, കാറ്റാടി, കല്‍ക്കരി എന്നിവയില്‍ നിന്നൊക്കെ എങ്ങനെ വൈദ്യുതി കണ്ടെത്താമെന്നതിനെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. കാറ്റാടി യന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കുവാന്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അപേക്ഷിച്ച എല്ലാവര്‍ക്കും വൈദ്യുതി നല്‍കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്‍െ്‌റ നേട്ടമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി.കരുണാകരന്‍ എം.പി പറഞ്ഞു. വൈദ്യുതി അപൂര്‍വമായിരുന്ന കാസര്‍കോട് സമ്പൂര്‍ണ്ണ വൈദ്യുതികരണ ജില്ലയാകുന്നുവെന്നത് അഭിമാനകരമാണെന്നും എം.പി പറഞ്ഞു. 
എം.എല്‍.എമാരായ പി.ബി.അബ്ദുല്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, എം.രാജഗോപാല്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍, ജില്ലാ കലക്ടര്‍ ജീവന്‍ബാബു കെ, ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, കാസര്‍കോട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പ്രൊ.കെ.പി.ജയരാജന്‍, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ.എം അഷ്‌റഫ്, കാസര്‍കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്‌ മുഹമ്മദ് കുഞ്ഞ് ചായിന്‍്‌റടി, കാറടുക്ക ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്‌ ഓമന രാമചന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്‌ ഗൗരിക്കുട്ടി, നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്‌ വി.പി.ജാനകി, പരപ്പ പഞ്ചായത്ത് പ്രസിഡണ്ട്‌ പി.രാജന്‍, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ.എ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍ ചന്ദ്രന്‍, കെ.പി സതീശ് ചന്ദ്രന്‍(സിപിഎം), ഹക്കീം കുന്നില്‍(ഐഎന്‍സി),ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (സി.പി.ഐ), എം.സി കമറുദ്ദീന്‍(ഐയുഎംഎല്‍), അഡ്വ.കെ.ശ്രീകാന്ത് (ബിജെപി),പി.വി മൈക്കിള്‍ (കേരള കോണ്‍ഗ്രസ്), പി.കെ മുഹമ്മദ് (ജനതാദള്‍ എസ്), കുഞ്ഞിരാമന്‍ നായര്‍ പനയാല്‍ (കേരള കോണ്‍ഗ്രസ് ബി),അഡ്വ.പി.പി.ദാമോദരന്‍ നായര്‍(എന്‍സിപി), ജ്യോതി ബസു(സിഎംപി), എ.വി രാമകൃഷ്ണന്‍((ജനതാദള്‍), അസീസ് കടപ്പുറം(ഐഎന്‍എല്‍), എം.അനന്തന്‍ നമ്പ്യാര്‍(കോണ്‍ഗ്രസ്(എസ്), ഹരീഷ് ബി നമ്പ്യാര്‍(ആര്‍എസ്പി)കൃഷ്ണപ്രകാശ്.കെ(ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍), സജീത്ത് എം പി( ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍), എം.രാജീവന്‍( ജില്ലാ ഫോറസ്റ്റ് ഓഫിസര്‍) എന്നിവര്‍ പങ്കെടുത്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ സ്വാഗതവും പി.ശ്രീകുമാര്‍(ചീഫ്് എഞ്ചീനിയര്‍, ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത്) നന്ദിയും പറഞ്ഞു. എന്‍.വേണുഗോപാല്‍(ഡയറക്ടര്‍, ഡിസ്ട്രിബ്യൂഷന്‍ സേഫ്റ്റി ആന്‍ഡ് ജനറേഷന്‍-ഇലക്ട്രിക്കല്‍) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
മലയോരപ്രദേശങ്ങളും തീരപ്രദേശങ്ങളും വനമേഖലകളുമുള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യൃുതികരണത്തിന്‍െ്‌റ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8141 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.