Latest News

ബി.ജെ.പിക്ക് ആലപ്പുഴയിലെ ഏക പഞ്ചായത്ത് നഷ്ടമായി

ചെ​ങ്ങ​ന്നൂ​ർ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ബി.​ജെ.​പി ഭ​രി​ക്കു​ന്ന ഏ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്താ​യ ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ന്നി​വ​രെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി. എ​ൽ.​ഡി.​എ​ഫ്, കേ​ര​ള കോ​ൺ​ഗ്ര​സ് എം, ​കോ​ൺ​ഗ്ര​സ് സംഖ്യത്തിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബി.​ജെ.​പി​യെ താ​ഴെ​യി​റ​ക്കി​യ​ത്.[www.malabarflash.com]

പ്ര​സി​ഡ​ൻ​റ്​ ജ​ല​ജ ര​വീ​ന്ദ്ര​നെ​തി​രെ കോ​ൺ​ഗ്ര​സി​ലെ ഹ​രി​കു​മാ​ർ മു​രി​ത്തി​ട്ട​യും വൈ​സ് പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ന​ൻ വ​ല്യ​വീ​ട്ടി​ലി​നെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ലെ പ്ര​ഫ. ഏ​ലി​ക്കു​ട്ടി കു​ര്യാ​ക്കോ​സും ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സി​ന്മേ​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലും വോ​ട്ടെ​ടു​പ്പി​ലും 13 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ലെ മൂ​ന്നും എ​ൽ.​ഡി.​എ​ഫി​ലെ ര​ണ്ടും യു.​ഡി.​എ​ഫി​ലെ ര​ണ്ടും അം​ഗ​ങ്ങ​ൾ ഉള്‍പ്പെടെ ഏ​ഴു പേ​ർ വോ​ട്ടു ചെ​യ്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.