Latest News

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹരജി: പോലീസ് സംരക്ഷണത്തോടെ സമന്‍സ് അയക്കാന്‍ ഹൈകോടതി ഉത്തരവ്

കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹരജിയുമായി ബന്ധപ്പെട്ട് നാല് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാന്‍ പോലീസ് സംരക്ഷണം നല്‍കി ഹൈകോടതിയുടെ ഉത്തരവ്.[www.malabarflash.com] 

നാലുപേര്‍ക്ക് സമന്‍സ് നല്‍കാന്‍ മുതിര്‍ന്നപ്പോള്‍ ചിലരില്‍നിന്ന് ഭീഷണിയുണ്ടായെന്ന പ്രത്യേക ദൂതന്റെ (മെസഞ്ചര്‍) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടത്. ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ഇവരെ സമന്‍സ് അയച്ച് വിളിച്ചുവരുത്തി തെളിവെടുക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച മുതല്‍ ഇവരില്‍നിന്ന് മൊഴിയെടുക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഹാജരാകാന്‍ പത്തുപേര്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന സമന്‍സ് അയച്ചെങ്കിലും അഞ്ചുപേര്‍ക്ക് മാത്രമേ കൈമാറാനായുള്ളൂ. അഞ്ചുപേര്‍ സ്ഥലത്തില്ലായിരുന്നെന്നും അതില്‍ രണ്ടുപേരുടെ വിലാസംപോലും ഇല്ലായിരുന്നുവെന്നും മെസഞ്ചര്‍ അറിയിച്ചു.

വെള്ളിയാഴ്ച ഹാജരാവേണ്ടവരില്‍ ചിലരും സ്ഥലത്തില്ലാതിരുന്നതിനാല്‍ എല്ലാവര്‍ക്കും സമന്‍സ് നല്‍കാനായില്ല. ഇക്കൂട്ടത്തിലാണ് ഭീഷണിയുള്ള വിവരവും റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് പോലീസ് സംരക്ഷണയോടെ സമന്‍സ് നല്‍കാന്‍ ഉത്തരവായത്. ഇപ്രകാരം സമന്‍സ് ലഭിക്കുന്നവര്‍ ജൂണ്‍ 16നാണ് കോടതിയില്‍ ഹാജരാകേണ്ടത്. ഇതിനിടെ, മരിച്ച നാലുപേരുടെ പേരില്‍ വോട്ട് ചെയ്തതിന്റെ രേഖകള്‍ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.