Latest News

തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു

തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു.[www.malabarflash.com]

തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശി ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്ന് പുറത്തെടുത്തു. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. ജെ.സി.ബി അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.

അന്യസംസ്ഥാന തൊഴിലാളികളടക്കം അഞ്ചുപേരാണ് തിങ്കളാഴ്ച വൈകീട്ടോടെ മണ്ണിനടിയില്‍പ്പെട്ടത്. ഇതില്‍ ഒരാളെ ഉടന്‍ രക്ഷപെടുത്തി ആസ്പത്രിയിലേക്ക് മാറ്റി. വേങ്ങോട് സ്വദേശി സുദര്‍ശനെയാണ് രക്ഷപെടുത്താന്‍ കഴിഞ്ഞത്. ഇനിയും ആരെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സ് പരിശോധന നടത്തുന്നുണ്ട്.

ഫ്ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ മുകളിലേക്ക് ഉയരത്തില്‍നിന്ന് മണ്ണിടിഞ്ഞുവീണത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബന്ധപ്പെട്ട അനുമതികള്‍ വാങ്ങിയാണോ കെട്ടിടനിര്‍മ്മാണം നടത്തിയതെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സ്ഥലത്തെത്തി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.