ദോഹ: 2022 ഫിഫ ലോക കപ്പിന് വേണ്ടി ഖത്തര്‍ നിര്‍മിക്കുന്ന ആറാമത് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി(എസ്.സി) പുറത്തുവിട്ടു. ഖത്തരി ആര്‍ക്കിടെക്ട് ഇബ്റാഹിം എം ജെയ്ദ തയ്യാറാക്കിയ അല്‍തുമാമ സ്റ്റേഡിയത്തിന്റെ ഡിസൈനാണ് പുറത്തുവിട്ടത്.[www.malabarflash.com]
തലയില്‍ ധരിക്കുന്ന വലത്തൊപ്പിയായ ഗഫ്ഫിയയുടെ മാതൃകയിലാണ് അറബ് എന്‍ജിനീയറിങ് ബ്യൂറോയില്‍ ചീഫ് ആര്‍ക്കിടെക്ടായ ഇബ്‌റാഹിം സ്റ്റേഡിയത്തിന് രൂപം നല്‍കിയിരിക്കുന്നത്.
തങ്ങളുടെ ഡിസൈനുകളില്‍ എല്ലായ്‌പ്പോഴും ഭൂതകാലത്തെ ഭാവിയുമായി യോജിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് എസ്.സി സെക്രട്ടറി ജനറള്‍ ഹസന്‍ അല്‍തവാദി പറഞ്ഞു. അതിന്റെ തുടര്‍ച്ചയാണ് ഗഹ്യയും. ഖത്തരി നിപുണതയുടെ തെളിവ് കൂടിയാണ് അല്‍തുമാമ പദ്ധതിയെന്ന് അല്‍തവാദി പറഞ്ഞു.

പ്രാദേശിക കഴിവുകള്‍ വികസിപ്പിക്കുന്നതും പ്രാദേശിക വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും ഈ ലോക കപ്പുമായി ബന്ധപ്പെട്ട തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഖത്തറിലെ അറിയപ്പെടുന്ന ആര്‍ക്കിടെക്ടായ ഇബ്‌റാഹിം എം ജെയ്ദയ്ക്ക് തന്റെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉപയോഗിക്കുന്ന പിച്ചുകളിലാണ് അല്‍തുമാമ സ്റ്റേഡിയം നിര്‍മിക്കുക. ഹമദ് വിമാനത്താവളത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ദോഹയുടെ തെക്കു ഭാഗത്താണ് അല്‍തുമാമ ജില്ല.
40,000 സീറ്റുകളുമായാണ് സ്‌റ്റേഡിയം പൂര്‍ത്തിയാവുക. ലോക കപ്പിന് ശേഷം ഇതില്‍ നിന്ന് 20,000 സീറ്റുകള്‍ നീക്കം ചെയ്ത് ദരിദ്ര രാഷ്ട്രങ്ങളിലെ കായിക മേഖലയ്ക്കു സംഭാവന ചെയ്യും. 2020ല്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഖത്തരി കമ്പനിയായ അല്‍ജാബര്‍ എന്‍ജിനീയറിങും തുര്‍ക്കിയിലെ ടെക് ഫെന്‍ കണ്‍സ്ട്രക്്ഷനും ഉള്‍പ്പെടുന്ന സംയുക്ത സംരഭമാണ് പ്രധാന കോണ്‍ട്രാക്ടര്‍.
ഖത്തര്‍ സംസ്‌കാരത്തില്‍ എല്ലാ ആണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പുള്ള ജീവിതത്തിന്റെ ഭാഗമാണ് ഗഹ്ഫിയയെന്ന് ഡിസൈനര്‍ ജെയ്ദ പറഞ്ഞു. ഖത്തര്‍ യുവതയെയാണ് അത് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊട്ടടുത്ത മെട്രോ സ്‌റ്റേഷനില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്ക് പ്രത്യേകം ബസ്സ് സര്‍വീസ് ഉണ്ടാവും. ടൂര്‍ണമെന്റിന് ശേഷം ബൗട്ടിഖ് ഹോട്ടല്‍, ആസ്‌പെറ്റര്‍ സ്‌പോര്‍ട്‌സ് ക്ലിനിക്ക് എന്നിവ സ്‌റ്റേഡിയത്തിന്റെ ഭാഗമായി വികസിപ്പിക്കും. ഹാന്‍ഡ്‌ബോള്‍, ടെന്നീസ്, സ്വിമ്മിങ് തുടങ്ങിയ കായിക വിനോദങ്ങള്‍ക്കുള്ള കമ്യൂണിറ്റി ഹബ്ബായും സ്‌റ്റേഡിയം പരിസരം മാറും.

No comments:
Post a Comment