റാഞ്ചി: 50 രൂപയുടെ കുറവുകാരണം സി.ടി സ്‌കാനെടുക്കാന്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. രാജസ്ഥാനിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം.[www.malabarflash.com]
ശ്യാംകുമാര്‍ എന്ന കുട്ടിക്കാണ് 50 രൂപ കുറഞ്ഞുവെന്ന കാരണം കാട്ടി സി.ടി സ്‌കാന്‍ നിഷേധിച്ചത്. ആകെ 1350 രൂപയാണ് സി.ടി സ്‌കാനിനു വേണ്ടി ആവശ്യപ്പെട്ടത്. എന്നാല്‍ പിതാവ് സന്തോഷ് കുമാറിന്റെ അടുത്ത് 1300 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി തുക നല്‍കാമെന്നും സ്‌കാന്‍ ചെയ്യണമെന്നും പിതാവ് അഭ്യര്‍ഥിച്ചെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല.
തുടര്‍ന്ന് സുഹൃത്തിനെ വിളിക്കുകയും തുക എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സുഹൃത്ത് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

No comments:
Post a Comment