ചെമ്മനാട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്ത കൊമ്പനടുക്കം-കുന്നരിയത്ത് റോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ താഹിറ താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ഷാസിയ സി.എം അധ്യക്ഷത വഹിച്ചു. മുംതാസ് മുണ്ടാങ്കുലം സ്വാഗതം പറഞ്ഞു.
മുഹമ്മദലി സി.എം, താജുദ്ദീന്‍ ചെമ്പിരിക്ക, സഹീദ് എസ്.എ. അബ്ദുല്ല മൂല, യാക്കൂബ് എം.എ, സക്കീന കാംകുഴി, ജലീല്‍, സമദ്, സജാദ്, ഫൗഷാദ്, അര്‍ഷാദ് എം.എ. സംസാരിച്ചു.
ഈ റോഡിനുവേണ്ടി രണ്ടു ഘട്ടങ്ങളിലായി 10 ലക്ഷം രൂപയാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്.
No comments:
Post a Comment