Latest News

കാസർകോട് മുൻ നഗരസഭാംഗം സുനിതാ പ്രശാന്തിന്റെ മൃതദേഹം ശനിയാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകും

ദുബൈ: ദൈദ് റോഡിൽ വാഹനാപകടത്തിൽ മരിച്ച കാസർകോട് മുൻ നഗരസഭാംഗം സുനിതാ പ്രശാന്തിന്റെ മൃതദേഹം ശനിയാഴ്ച  രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഭർത്താവ് പ്രശാന്ത് മൃതദേഹത്തെ അനുഗമിക്കും.[www.malabarflash.com]

മൃതദേഹം വൈകിട്ട് മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെൻററിൽ എംബാം ചെയ്യുമെന്ന് പീപ്പിൾസ് ഫോറം ഷാർജ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അറിയിച്ചു. നാട്ടിലെത്തിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ കാസര്‍കോട് സംസ്‌കരിക്കും.

കഴിഞ്ഞ ബുധനാഴ്ച രാത്രി ദൈദ് റോഡിലായിരുന്നു അപകടം. ഷാർജയിൽ ബ്യുട്ടീഷനായിരുന്ന സുനിത സ്ഥാപന ഉടമയോടൊപ്പം കാറിൽ സഞ്ചരിക്കവേ, വാതിൽ തനിയെ തുറന്ന് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

സ്ഥാപന ഉടമ മലയാളിയായ സൂസൻ, നേപ്പാളി യുവതി എന്നിവർക്ക് പരുക്കേറ്റു. ഇവർ സുഖം പ്രാപിച്ചുവരുന്നു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.