കോട്ടയം : ഡോ.ഹാദിയ കേസില്‍ പുതിയ വഴിത്തിരിവ്. അനുവാദമില്ലാതെ രാഹുല്‍ ഈശ്വര്‍ തന്റെ വീട്ടില്‍ കയറി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ പോലീസില്‍ പരാതി നല്‍കി.[www.malabarflash.com]
കോടതിവിധി ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ വീട്ടില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്ന് അശോകന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. വൈക്കം പോലീസിലാണ് അശോകന്‍ പരാതി നല്‍കിയിട്ടുള്ളത്.
രാഹുല്‍ ഈശ്വര്‍ അശോകന്റെ വീട്ടില്‍ കയറിച്ചെന്ന് ചെന്നു കോടതിയുടെയും പോലീസിന്റെയും സംരക്ഷണത്തിലുള്ള ഹാദിയയെ സന്ദര്‍ശിക്കുകയും മാതാവിനെ ഇന്റര്‍വ്യൂ ചെയ്ത് ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇത് കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് അശോകന്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
കോടതി നിര്‍ദേശപ്രകാരം പോലീസ് സംരക്ഷണത്തിലുള്ള ഹാദിയയെ സന്ദര്‍ശിക്കാനോ സംസാരിക്കുവാനോ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും അനുവാദം നിഷേധിക്കപ്പെട്ടിടത്താണ് രാഹുല്‍ ഈശ്വര്‍ വീട്ടില്‍കയറിച്ചെന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അഭിമുഖം നടത്തുകയും ചെയ്തത്. അഭിമുഖത്തിനിടെ താന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ഹാദിയ അറിയിച്ചതും ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു. വൈക്കം ഡിവൈഎസ്പിയ്ക്കാണ് ഹാദിയയുടെ സംരക്ഷണ ചുമതല.
No comments:
Post a Comment