കൊണ്ടോട്ടി: കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ ഏഴുലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഞായറാഴ്ച ഒമാന്‍ എയര്‍വിമാനത്തില്‍ മസ്‌ക്കറ്റില്‍നിന്ന് കരിപ്പൂരിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അനസ്(27) എന്ന യാത്രക്കാരനില്‍നിന്നാണ് 232 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.[www.malabarflash.com]
ബാഗിനുള്ളിലെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലും അലുമിനീയ പാത്രങ്ങള്‍ക്കുള്ളിലും ഷീറ്റുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
കരിപ്പൂരില്‍ ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് ശനിയാഴ്ച 50 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടികൂടിയിരുന്നു.
അസി.കമ്മിഷണ്‍ ഡി.എന്‍. പന്തിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ഷാനവാസ്, ദാസ്മല്ലിക്ക്, എസ്.വി.എം അഷ്‌റഫ്, ഇന്‍സ്‌പെക്ടര്‍മാരായ അസീബ് ചേനാട്ട്, ദിനേശ്കുമാര്‍, സത്യവേന്ദ്ര സിങ് എന്നിവരുടെ നേത്വത്തിലാണ് സ്വര്‍ണം കണ്ടെടുത്തത്.

No comments:
Post a Comment