കൊച്ചി: മതം മാറി തന്നെ വിവാഹം കഴിച്ച കണ്ണൂർ സ്വദേശിനി ശ്രുതിയെ മാതാപിതാക്കൾ തടഞ്ഞുവച്ചിരിക്കുകയാണെന്നാരോപിച്ചു ഭർത്താവ് അനീസ് ഹമീദ് നൽകിയ ഹർജിയിൽ പെണ്‍കുട്ടിയെ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി.[www.malabarflash.com]
ശ്രുതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മതമൗലിക സംഘടനകളുടെ പിന്തുണയോടെ അനീസ് ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ചു ശ്രുതിയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഇവർക്ക് പോലീസ് സംരക്ഷണം നൽകാൻ കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനീസിന്റെ ഹർജിയിൽ ശ്രുതിയെ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
ഡിഗ്രിക്കു പഠിക്കുന്പോൾ ശ്രുതിയുമായി താൻ പ്രണയത്തിലായിരുന്നെന്നും പിന്നീട് തങ്ങൾ വിവാഹിതരായെന്നുമാണു ഹർജിക്കാരന്റെ വാദം. പിന്നീട് ഡൽഹിയിൽ കഴിഞ്ഞു വരവെ ശ്രുതിയുടെ മാതാപിതാക്കളിൽനിന്നു സംരക്ഷണം തേടി തങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നും കോടതി ഇതനുവദിച്ചെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
പിന്നീട് മാതാപിതാക്കളുടെ പരാതിയിൽ കണ്ണൂരിൽ എത്തിച്ച പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടത്തിനു പോകാൻ കോടതി സമ്മതിച്ചെങ്കിലും കോടതിക്കു പുറത്തിറങ്ങിയ ശ്രുതിയെ മാതാപിതാക്കൾ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണു ഹർജിക്കാരന്റെ വാദം.

No comments:
Post a Comment