പെരിയ: പുല്ലൂർ സഹകരണ ബാങ്ക് ഭരണസമിതിയുടെ മിനിറ്റ്സ് ബുക്കിൽ കൃത്രിമം നടത്തിയതായി ആരോപിച്ചു ഭരണ സമിതിയിലെ മൂന്നംഗങ്ങൾ സഹകരണ സംഘം ജോയിന്റ് റജിസ്‌ട്രാർക്കു പരാതി നൽകി.[www.malabarflash.com]
ബാങ്ക് മുൻ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ വിനോദ്‌കുമാർ പള്ളയിൽ വീട്, കെ.വി.ഗംഗാധരൻ, എം.നാരായണി എന്നിവരാണ് ഇതു സംബന്ധിച്ചു പരാതി നൽകിയത്.
ബാങ്കിലെത്തി മിനിറ്റ്സ് കാണണമെന്നു തങ്ങൾ ആവശ്യപ്പെട്ടെങ്കിലും മിനിറ്റ്സ് ബാങ്കിൽ സൂക്ഷിക്കാതെ പ്രസിഡന്റ് കൊണ്ടുപോയതായി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്‌റ്റന്റ് സെക്രട്ടറി കെ.ശശിധരൻ രേഖാമൂലം അറിയിച്ചെന്നു പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതായും ഇതു സംബന്ധിച്ച് അന്വഷിക്കാൻ നിർദേശിച്ചതായും ജോയിന്റ് റജിസ്‌ട്രാർ വി.ബി.കൃഷ്‌ണകുമാർ പറഞ്ഞു.
പുല്ലൂർ സഹകരണ ബാങ്കിൽ മിനിറ്റ്സിൽ കൃത്രിമം നടത്തിയതായി പരാതിബാങ്കിൽ സൂക്ഷിക്കേണ്ട മിനിറ്റ്സ് കൃത്രിമം നടത്തുന്നതിനു വേണ്ടിയാണ് പ്രസിഡന്റായ എ.തമ്പാൻ നായർ കൊണ്ടുപോയതെന്നും ഇതു സംബന്ധിച്ച് അമ്പലത്തറ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഭരണ സമിതി അംഗമായ കെ.വി.ഗംഗാധരൻ പറഞ്ഞു.

No comments:
Post a Comment