Latest News

കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക: എല്‍ഡിഎഫ് കര്‍ഷക സംഘടനകള്‍

കാഞ്ഞങ്ങാട്: കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കൊണ്ട് സെപ്തംബർ 25 ന് നടക്കുന്ന കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം ഇടതുപക്ഷ സംയുക്ത കർഷക സംഘടന കൺവെൻഷൻ മുഴുവൻ കർഷകരോടും ആഹ്വാനം ചെയ്തു.[www.malabarflash.com]

കാർഷിക കടം എഴുതിത്തള്ളുക, കൃഷിക്കാർക്ക് ഉൽപാദനത്തിന്‍റെ ഒന്നര ഇരട്ടി വില നൽകി കൃഷിക്കാരെ സഹായിക്കുക, കർഷക ആത്മഹത്യ തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടക്കുന്നത്.

കർഷക സംഘം ജില്ലാ പ്രസിഡണ്ട് പി.ജനാർദ്ധനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.കോരൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.നായർ, എം.ഹസിനാർ, പി.നാരായണൻ, ബി.ബാലകൃഷ്ണൻ, മൂലക്കണ്ടം പ്രഭാകരൻ, പി.പി രാജു, രമേശൻ, നൗഫൽ എന്നിവർ സംസാരിച്ചു. വി.കണ്ണൻ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.