കൂത്തുപറമ്പ്: വ്യാജ രസീതും കത്തും ഉപയോഗിച്ചു ചികിത്സാ സഹായ പിരിവ് നടത്തിയ രണ്ടുപേർ പോലീസ് പിടിയിലായി. പൊന്ന്യം പുല്ല്യോടിയിലെ കെ.ഹുസൈൻ (53), തലശേരി മേലൂരിലെ ഇ.ടി.പ്രശാന്ത് (43), എന്നിവരെയാണു കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്. [www.malabarflash.com]
വീണു തുടയെല്ല് പൊട്ടി ചികിത്സയിൽ കഴിയുന്ന പാട്യം പത്തായക്കുന്നിലെ ഒരു സ്ത്രീയുടെ പേരിലാണു പണപ്പിരിവ് നടത്തിയത്. സ്ത്രീ കിടപ്പിലാണെന്നു കാണിച്ചു പഞ്ചായത്തംഗം സാക്ഷ്യപ്പെടുത്തിയ കത്തും ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു.

മാനന്തേരി പന്ത്രണ്ടാംമൈലിലെ ചില വീടുകളിൽ കയറി പണപ്പിരിവ് നടത്തുന്നതിനിടെയാണു സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവച്ചു ചോദ്യം ചെയ്തത്. ഇവരിൽ നിന്നും രസീത് ബുക്കും കണ്ടെടുത്തു.
തുടർന്ന് ഇവരുടെ കൈയിൽ കണ്ടെത്തിയ സാക്ഷ്യപത്രത്തിൽ ഒപ്പിട്ട പഞ്ചായത്ത് അംഗത്തെ നാട്ടുകാർ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തംഗവും കത്തിൽ പരാമർശിക്കുന്ന സ്ത്രീയുടെ മകനും പോലീസും സ്ഥലത്തെത്തിയപ്പോഴാണു തട്ടിപ്പുവിവരം പുറത്തായത്.

ചികിത്സാ സഹായത്തിനു വേണ്ടി താൻ ഇവർക്കു സാക്ഷ്യപത്രം നല്‍കിയിട്ടില്ലെന്നും തട്ടിപ്പ് നടത്തിയവരെ അറിയില്ലെന്നും പഞ്ചായത്തംഗം വ്യക്തമാക്കി.
കടകളിലോ സ്ഥാപനങ്ങളിലോ പിരിവ് നടത്താതെ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പിരിവ് നടത്തിയതാണു നാട്ടുകാരിൽ സംശയമുളവാക്കിയത്. ഇവർ കുറേ നാളുകളായി സമാന രീതിയിൽ പിരിവ് നടത്തിയതായി വ്യക്തമായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
No comments:
Post a Comment