Latest News

കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വിദ്യാനഗര്‍ ചാലക്കുന്ന് ആസാദ് റോഡിലെ അര്‍ഷാദ് (32)ആണ് സൗദി ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.[www.malabarflash.com]

നായന്മാര്‍മൂല പാണാര്‍ക്കുളത്തെ സി.എം അബ്ദുല്‍ ഖാദര്‍ -ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: റുഖ്സാന (എതിര്‍ത്തോട്). സഹോദരങ്ങള്‍: ഹക്കീം, അലി. 

മൃതദേഹം സൗദിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. 

രണ്ടു വര്‍ഷം മുമ്പാണ് അര്‍ഷാദ് വിവാഹിതനായത്. ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.